എഡിറ്റര്‍
എഡിറ്റര്‍
പൊലീസിനെ വിശ്വസിച്ച് നിഗ്രഹിക്കുന്നത് ശരിയല്ല: ദിലീപിനെ പിന്തുണച്ച് സെബാസ്റ്റ്യന്‍ പോള്‍ വീണ്ടും
എഡിറ്റര്‍
Monday 11th September 2017 2:43pm

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ ദിലീപിനെ പിന്തുണച്ച് സൗത്ത് ലൈവ് ചീഫ് എഡിറ്റര്‍ സെബാസ്റ്റ്യന്‍ പോള്‍ വീണ്ടും രംഗത്ത്. പൊലീസിനെ വിശ്വസിച്ച് നിഗ്രഹിക്കുന്നത് ശരിയല്ലെന്നാണ് സെബാസ്റ്റ്യന്‍ പോള്‍ പറയുന്നത്.

നല്ല എതിര്‍വിസ്താരം നടത്തിയാല്‍ പൊളിഞ്ഞുവീഴുന്ന കേസാണിതെന്നും അദ്ദേഹം പറഞ്ഞു. താന്‍ ഇരയ്ക്ക് എതിരല്ലെന്നും സെബാസ്റ്റ്യന്‍ പോള്‍ പറഞ്ഞു.

കഴിഞ്ഞദിവസം സൗത്ത് ലൈവ് പ്രസിദ്ധീകരിച്ച ലേഖനത്തിലാണ് ദിലീപിനെ അനുകൂലിച്ച് സെബാസ്റ്റ്യന്‍ പോള്‍ രംഗത്തുവന്നത്.

മഅ്ദനിയെയും പരപ്പനങ്ങാടിയിലെ സക്കറിയെയും പോലെ ദിലീപ് നീതിനിഷേധം നേരിടുകയാണെന്നും ദിലീപിനെതിരായി കയറും കടിഞ്ഞാണുമില്ലാതെ നീങ്ങുന്ന പൊലീസിനെതിരെ നിയന്ത്രിക്കണമെന്നുമാണ് ലേഖനത്തില്‍ സെബാസ്റ്റിയന്‍ പോള്‍ അഭിപ്രായപ്പെട്ടത്.

‘സഹാനുഭൂതി കുറ്റമല്ല; ദിലീപിനുവേണ്ടിയും ചോദ്യങ്ങള്‍ ഉണ്ടാകണം’ എന്ന തലക്കെട്ടിലായിരുന്നു സെബ്സ്റ്റിയന്‍ പോളിന്റെ ലേഖനം.

Advertisement