Administrator
Administrator
ഇങ്ങനെ­യ­ങ്കില്‍ തു­ട­ങ്ങാ­തി­രി­ക്കു­ന്ന­താ­യി­രു­ന്നു നല്ലത്
Administrator
Wednesday 21st October 2009 12:05am

മ­രം പെ­യ്യുന്നു/ ന­രന്‍

pinarayi_vijayan_-rw-22sebastian-rwന­ട്ട­പ്പാ­തിര­ക്ക് റോ­ഡില്‍ കു­ത്തേ­റ്റ് വീ­ണ പ­ലി­ശ­ക്കാ­രന്‍ പോ­ളി­ന്റെ വ­ധ­ത്തെ­ക്കു­റിച്ചല്ല. പ­ത്ര­വര്‍­ഗ­ത്തെ­ക്കു­റി­ച്ച് പ­റ­ഞ്ഞ­പ്പോള്‍ മ­നം നൊ­ന്ത് പാര്‍­ട്ടി സെ­ക്ര­ട്ട­റി­ക്കെ­തി­രെ തി­രി­ഞ്ഞ മാധ്യ­മ വി­ചാ­ര­ക്കാരന്‍ പോ­ളി­നെ­ക്കു­റിച്ച്. പാര്‍­ട്ടി സെ­ക്ര­ട്ട­റി­ക്കെ­തിരെ പ­റ­യേ­ണ്ട­തെല്ലാം പ­റ­ഞ്ഞു പി­റ്റേ­ന്നു തന്നെ സെ­ക്രട്ട­റി പി­ടി­ച്ച ചങ്ങലക­ണ്ണി­യില്‍ ത­ന്നെ കയ­റി പി­ടി­ച്ചു ക­ള­ഞ്ഞ സാ­ക്ഷാല്‍ ഡോ. സെ­ബാ­സ്റ്റ്യന്‍ പോ­ളി­നെ­ക്കു­റിച്ച്.

എ­ന്തെല്ലാ­മാ­യി­രു­ന്നു പ­റഞ്ഞ­ത്, പാര്‍­ട്ടി സെ­ക്രട്ട­റി ഉ­പ­ജാ­പ­ക വൃ­ന്ദ­ത്തി­നു­ള്ളി­ലാ­ണെന്നും ചി­ല ഉ­പ­ദേ­ശ­ക­രാണ് വ­ഴി പി­ഴ­പ്പി­ക്കു­ന്ന­തെന്നും താന്‍ ചാ­വേ­റാ­കാ­നി­ല്ലെ­ന്നും… അ­ങ്ങ­നെ­യങ്ങ­നെ എ­ന്തെല്ലാം. താന്‍ പ­ത്ര­ക്കാ­ര­നാ­ണെ­ന്നും ആ അനു­ഭ­വ സമ്പ­ത്ത് ത­നി­ക്കു­ണ്ടെന്നും പറ­ഞ്ഞു അ­ദ്ദേ­ഹം. ഇ­ട­ക്കെ­വിടെ­യോ വെ­ച്ച് പോള്‍ പ­റ­ഞ്ഞ വാ­ക്യ­മാ­ണ് ഇ­പ്പോഴും മ­ന­സില്‍ ത­ട്ടി നില്‍­ക്കു­ന്നത്. പി­ണ­റാ­യി­യ­ദ്ദേഹ­ത്തെ ഇന്ദി­ര മാ­ഡത്തി­നോ­ട് ഉ­പ­മിച്ച്‌­കൊ­ണ്ട് സെ­ബാ­സ്റ്റ്യന്‍ ഉ­യര്‍ത്തി­യ പുതി­യ നി­രീ­ക്ഷ­ണം. പ­റ­ഞ്ഞ­തല്‍­പം ക­ടു­ത്തു പോ­യെ­ന്ന് പോ­ളി­ന് ത­ന്നെ ഒ­രു സം­ശയം. അ­വസ­രം കി­ട്ടി­യ­പ്പോള്‍ പ­ശ്ചാ­ത്ത­പി­ക്കാനും പോ­ളി­ന് നെ­ഞ്ചില്‍­ക്കു­ത്തു­ണ്ടാ­യില്ല. ക­ണ്ണൂ­രു­കാ­രന്‍ പാര്‍­ട്ടി നേ­താവ് ഗോ­വി­ന്ദന്‍­മാ­സ്­റ്റര്‍ ചാ­ന­ലില്‍ അ­ല്‍­പം മ­യ­പ്പെ­ടു­ത്തി­പ്പ­റഞ്ഞ­ത് പോള്‍ പി­ടി­വ­ള്ളി­യാക്കി. കാ­ര്യങ്ങള്‍ ഇത്ര­യൊ­ക്കെ വ­ഷ­ളാ­യിട്ടും പാര്‍­ട്ടി­ നേ­താ­വി­ന്റെ പ്ര­തി­കര­ണം പോ­ളി­ന് ശ­രിക്ക­ങ്ങ് പി­ടിച്ചു. അ­ങ്ങ­നെ­യാ­ണ് പി­റ്റേ ദിവ­സം ച­ങ്ങ­ല പി­ടി­ക്കാ­നി­റ­ങ്ങി­യത്.

മാധ്യ­മ സ്വാ­ത­ന്ത്ര്യ­ത്ത­ി­ന്റെയും നി­ഷ്­പ­ക്ഷ­ത­യു­ടെയും പ്ര­സ­ക്തി­യെ­ച്ചൊല്ലി ഉ­ട­ലെ­ടുത്ത വി­വാ­ദ­ത്തില്‍ ഡോ . സെ­ബാ­സ്­റ്റിയന്‍ പോള്‍ മാതൃ­ഭൂ­മി­യില്‍ ലേ­ഖ­ന­മെ­ഴു­തി­യ­താ­ണ് പു­കി­ല­ഴി­ച്ചു­വി­ട്ടത്. ലേഖ­നം വിശാ­ല അ­ര്‍­ത്ഥ­ത്തി­ലാ­ണെന്നും അ­തി­നെ ക­ക്ഷി രാ­ഷ്ട്രീ­യ ഭൂ­മി­ക­യില്‍ വെ­ച്ച് അ­ള­ക്ക­രു­തെന്നും പോള്‍ പറ­ഞ്ഞു നോ­ക്കി­യെ­ങ്കിലും ഫ­ല­മു­ണ്ടാ­യില്ല. യുവ കൈര­ളി ക­വി പ്ര­ഭാ­വര്‍­മ്മ­യെ­ക്കൊ­ണ്ട് പാര്‍­ട്ടി മ­റുപ­ടി ലേ­ഖ­ന­മെ­ഴു­തിച്ചു. പി­റ്റേ­ന്ന് പോ­ളി­ന്റെ പ്ര­തി­ക­രണം, വര്‍­മ്മ ത­ന്നെ സെ­ക്ര­ട്ട­റി­യെ വ­ഴി തെ­റ്റി­ക്കു­ന്ന ഒ­ന്നാംത­രം ഉ­പ­ജാ­പകന്‍.

പോള്‍ മ­ഴ പെ­യ്ത് ചോര്‍­ന്ന­പ്പോള്‍ ബാ­ക്കി­യായ­ത് ഒ­രു ചി­ന്ത മാ­ത്ര­മാണ്. പി­ണ­റാ­യി­യും അ­ടി­യ­ന്തി­രാ­വ­സ്ഥ­യി­ലെ ഇ­ന്ദി­രയും ത­മ്മി­ലു­ള്ള ബ­ന്ധ­മെ­ന്തെ­ന്ന ചിന്ത. ഇ­ന്ദി­രാ­ഗാ­ന്ധി അ­ടി­യ­ന്തി­രാ­വ­സ്ഥ പ്ര­ഖ്യാ­പി­ക്കു­ന്ന­തി­ന് തൊ­ട്ടു­മു­മ്പ് ഇ­ന്ത്യ­യില്‍ ഒ­രു രാ­ഷ്ട്രീ­യ ന്യൂ­ന­മര്‍ദ്ദം ഉ­രു­ണ്ടു­കൂ­ടി­യി­രുന്നു. മാ­ഡ­ത്തി­നെ­തിരെ നാ­ഗര്‍വാ­ല അ­ഴി­മ­തി­ക്കേ­സില്‍ വി­ധി വ­ന്നു. ആ­യി­ട­ക്കാണ് ജ­യ­പ്ര­കാ­ശ് നാ­രാ­യണ­ന്‍ ടോ­ട്ടല്‍ റ­വ­ലൂ­ഷന്(സ­മ്പൂര്‍­ണ­വി­പ്ലവം) ആ­ഹ്വാ­നിച്ച് ക­ള­ഞ്ഞത്. രാ­ജ്യ­ത്ത് പ്ര­ത്യക്ഷ ക­ക്ഷി­രാ­ഷ്ട്രീ­യ­ത്തി­ന് അ­തീ­ത­മാ­യി ദേശീ­യ ഐ­ക്യ­ക്കാ­റ്റ് വീ­ശാന്‍ തു­ടങ്ങി­യ സ­മ­യ­­മാ­യി­രു­ന്നു അത്. മാ­ഡം കാ­റ്റ് നോ­ക്കി തൂറ്റി, അ­ടി­യ­ന്തി­രാ­വ­സ്ഥ പ്ര­ഖ്യാ­പി­ച്ച് ക­ളഞ്ഞു.

അ­ധി­കാ­രം കൈ­വി­ടാന്‍ പോ­കു­ന്നു­വെ­ന്ന് തി­രി­ച്ച­റി­യു­മ്പോള്‍ ഏ­കാ­ധി­പ­തി­കള്‍ അ­വസാ­ന ആ­യു­ധ­മാ­യി എ­ടു­ക്കു­ന്ന­താ­ണ് അ­ടി­യ­ന്തി­രാ­വ­സ്ഥ. കരി നി­യ­മം ­അ­ടി­ച്ചേല്‍­പ്പി­ച്ചു പ­ത്ര­ങ്ങ­ളു­ടെ ക­ഴു­ത്തി­ന് പി­ടിച്ചു. പാര്‍­ലി­മെന്റ് പി­രി­ച്ചു­വിട്ടു, പൗ­ര­സ്വാ­ത­ന്ത്ര്യം നി­ഷേ­ധിച്ചു. വര്‍ഗീ­യ ക­ക്ഷിയാ­യ ജ­ന­സം­ഘം ഇല്ലാ­താ­വു­കയും ജ­ന­താ­പാ­ര്‍­ട്ടി ഉ­ണ്ടാ­വു­കയും ആ പാര്‍ട്ടി­യോ­ടൊ­ത്ത് സി പി ഐ എം കൈ­കോര്‍­ക്കു­കയും ചെ­യ്­തു.

അ­ടി­യ­ന്തി­രാ­വസ്ഥ­യെ ഇ­ട­തു­പ­ക്ഷ അ­ടി­യ­ന്തി­വാ­സ്ഥ­യാ­ണെ­ന്ന് തെ­റ്റി­ദ്ധ­രി­ച്ച­തി­നാ­ലാ­ണ് ന്യാ­യീ­ക­രി­ച്ച­തെ­ന്ന് പില്‍­കാല­ത്ത് ഒ­രു ഉ­ത്ത­രേ­ന്ത്യന്‍ ക­വി കു­മ്പ­സ­രി­ച്ചി­രുന്നു. അ­ടി­യ­ന്തി­വാസ്ഥ­ക്ക് മു­മ്പാ­യി ഇ­ന്ദി­രാ­ഗാ­ന്ധി സോ­ഷ്യ­ലി­സ്റ്റ് രാ­ജ്യമാ­യ റ­ഷ്യ­യു­മാ­യി അ­ടു­ത്ത ബ­ന്ധവും സൈ­നി­ക-ഇ­ത­ര ഉ­ട­മ്പ­ടി­ക­ളു­മു­ണ്ടാ­ക്കി­യി­രുന്നു. ഇ­ന്ത്യയി­ലെ സി പി ഐ കോണ്‍­ഗ്ര­സി­ന്റെ കൂ­ടെ­യാ­യി­രു­ന്നതും ഇ­ന്ത്യ സോ­ഷ്യ­ലി­സ്റ്റ് ക്യാ­മ്പില്‍ അ­ന്താ­രാ­ഷ്ട്ര ത­ല­ത്തില്‍ ഉ­ണ്ടാ­യി­രു­ന്ന­തും ചേ­രി ചേ­രാ സം­ഘ­ട­ന­യില്‍ സജീ­വ അം­ഗ­ത്വ­മു­ള്ളതും ഇ­ന്ത്യ­യി­ലെ ജ­ന­ങ്ങള്‍ക്കോ ഇട­ത് ഭൂ­രി­പ­ക്ഷ സം­ഘ­ട­ന­കള്‍ക്കോ അ­ടി­യ­ന്തി­ര­വാ­സ്ഥ­യോ­ട് അ­നുകൂ­ല­ മ­നോ­ഭാ­വ­മു­ണ്ടാ­ക്കി­യി്ല്ല .

ഭൂ­ത­ത്തില്‍ നി­ന്ന് പ­ര­തി­യെ­ടുത്ത ഈ നൂല്‍ വര്‍­ത്ത­മാ­ന­ത്തി­ലെ പി­ണ­റാ­യി വി­ജ­യ­നില്‍ കെ­ട്ടു­മ്പോള്‍ അ­തെങ്ങ­നെ യോ­ജി­ക്കു­മെ­ന്നാ­യി­രിക്കും സം­ശയം. ഇ­ന്ദി­രാ­ഗാ­ന്ധി­ക്കെ­തി­രെ­യു­ള്ള അ­ഴിമ­തി ആ­രോപണം ക­ള്ള­ക്കേ­സ് ആ­യി­രു­ന്നെ­ന്നാണ് കോണ്‍­ഗ്ര­സ് അന്ന് പറ­ഞ്ഞ് പ്ര­ച­രി­പ്പി­ച്ചത്. പ­ക്ഷെ കോട­തി അ­ത് സ­മ്മ­തി­ച്ചില്ല. അന്ന് ഇ­ന്ദി­രാ­ഗാ­ന്ധി കോണ്‍­ഗ്രസ് പ്ര­സി­ഡണ്ടും പ്ര­ധാ­ന­മ­ന്ത്രി­യു­മാ­യി­രുന്നു. പി­ണ­റാ­യി വി­ജ­യ­നെ­തി­രെ എ­സ് എന്‍ സി ലാ­വ്‌­ലിന്‍ കേ­സ് ഉ­യര്‍­ന്ന­പ്പോള്‍ വി­ജ­യ­ന് ചെ­ങ്കോ­ലില്ല. എ­ന്നാല്‍ ചെ­ങ്കോല്‍ പി­ടി­ക്കു­ന്നവ­നെ പൂ­ട്ടാ­നുള്ള ച­ങ്ങ­ല­യുണ്ട്്. ഭ­രണ­ത്തെ ന­യി­ക്കു­ന്ന പ്രധാ­ന ക­ക്ഷി­യു­ടെ സെ­ക്ര­ട്ട­റി­യാണ്. പി­ണ­റാ­യി മാ­ധ്യമ­ങ്ങ­ളോട് കോ­പി­ക്കുന്ന­ത് പ­ത്ര­മാ­ര­ണ­നി­യ­മ­ങ്ങ­ളോ­ട് സ­മാ­ന­മാ­ണെ­ന്നാണ് പോള്‍ പ­റ­ഞ്ഞ­ത്. ഇ­ന്ത്യ­യെ­ന്നാല്‍ ഇ­ന്ദിരയാ­ണെന്ന് ഡി കെ ബ­റൂ­വ­ ഉദ്‌­ഘോ­ഷി­ച്ചി­രുന്നു. പി­ണ­റാ­യി­യെ­ന്നാല്‍ പാര്‍­ട്ടി­യാ­ണെ­ന്ന് ഇ പി ജ­യ­രാ­ജനും പ­റ­ഞ്ഞി­രുന്നു. എ­വിടെ­യൊക്കെയോ എ­ന്തൊക്കെയോ പൊ­രു­ത്തം….

അതെ­ന്താ­യാലും കോണ്‍­ഗ്ര­സി­നെ പോലു­ള്ള ഒരു പാര്‍­ട്ടി­യല്ല സി പി ഐ എം നി­സ്വാര്‍­ഥരും ഒ­ന്നു­മില്ലാ­ത്ത­വ­രു­മാ­യി ഒ­രു­പാ­ട് മ­നു­ഷ്യ­രു­ടെ ത്യാ­ഗവും ജീ­വി­ത­വു­മെല്ലാം ത­ടം കൂ­ട്ടി വ­ളം ചെ­യ്­ത് വ­ളര്‍­ത്തി­യ­താ­ണ് ആ പാര്‍­ട്ടി­യെ­ന്ന് പോ­ളി­ന­റിയാം. പാര്‍­ട്ടി ടി­ക്ക­റ്റി­ലാ­ണ് എ­റ­ണാ­കുള­ത്ത് മ­ത്സ­രി­ച്ച് എം പി­യാ­യ­ത്. വ­ക്കീല്‍ ബി­രു­ദ­ക്കാര­ന്റെ ഉ­ള്ളി­ലെ പ­ത്ര­ക്കാര­നെ മ­ല­യാ­ളി­ക്ക് പ­രി­ച­യ­പ്പെ­ടു­ത്തിയ­ത് പാര്‍­ട്ടി ചാ­നല്‍ കൈ­രളി. ഉണ്ട ചോ­റി­ന് ന­ന്ദി­യുള്ള­ത് കൊ­ണ്ടാ­ണ് സെ­ക്രട്ട­റി അ­പ­ക­ട­ത്തി­ലാ­ണെ­ന്ന് ക­ണ്ട­പ്പോള്‍ പോ­ളിന് ചില­ത് പ­റ­യേ­ണ്ടി വ­ന്നത്. ഇ­പ്പോള്‍ മി­ണ്ടാ­തി­രി­ക്കു­ന്ന­തും അ­തേ കൂ­റ് കൊ­ണ്ടു തന്നെ. തുട­ങ്ങി പ­കു­തി­ക്ക് വെ­ച്ച­തിലും പോ­ളി­ന് നല്ല­ത് തു­ട­ങ്ങാ­തി­രി­ക്കലാ­യി­രു­ന്നു.

Advertisement