എഡിറ്റര്‍
എഡിറ്റര്‍
തിരൂര്‍ വിപിന്‍ വധം: എസ്.ഡി.പി.ഐ പ്രവര്‍ത്തക അറസ്റ്റില്‍
എഡിറ്റര്‍
Thursday 14th September 2017 11:56pm

തിരൂര്‍: കൊടിഞ്ഞി ഫൈസല്‍ വധക്കേസ് പ്രതി ആര്‍.എസ്.എസ് തൃപ്രങ്ങോട് മണ്ഡല്‍ ശാരീരിക് ശിക്ഷണ്‍ പ്രമുഖ് വിപിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് ഒരു യുവതിയെ പൊലീസ് അറസ്റ്റ് ചെയ്തു. എസ്.ഡി.പി.ഐ പ്രവര്‍ത്തകയായ ഷാഹിദയാണ് അറസ്റ്റിലായത്.  കേസിലെ മുഖ്യപ്രതി എടപ്പാള്‍ വട്ടംകുളം ലത്തീഫിന്റെ ഭാര്യയാണ് ഷാഹിദ.

തിരൂര്‍ കോടതിയില്‍ ഹാജരാക്കിയ ഷാഹിദയെ 14 ദിവസത്തേക്ക് റിമാന്‍ഡില്‍ വിട്ടു. സംഭവത്തിന് പിന്നിലെ ഗൂഢാലോചനയില്‍ ഷാഹിദ പങ്കാളിയാണെന്ന് പൊലീസ് പറയുന്നു. കൊലപാതകത്തിനു മുമ്പും ശേഷവും ഇവരുടെ വീട്ടിലായിരുന്നു കൊലപാതകസംഘം താമസിച്ചിരുന്നത്.


Also Read: ‘ജീവനക്കാരുടെ മാനസികനില പരിശോധിക്കണം’; കര്‍ശന നടപടികളുമായി സി.ബി.എസ്.ഇ


2016 നവംബര്‍ 19നാണ് ഒരു സംഘം അക്രമികള്‍ കൊടിഞ്ഞി ഫൈസലിനെ വെട്ടിക്കൊലപ്പെടുത്തിയത്. ഈ കേസില്‍ രണ്ടാം പ്രതിയായിരുന്നു വിപിന്‍.

കഴിഞ്ഞ മാസം 24 ന് തിരൂര്‍ ബി.പി അങ്ങാടിയി പുളിഞ്ചോട്ടില്‍വെച്ചാണ് വിപിനെ ആറംഗ സംഘം വെട്ടിക്കൊലപ്പെടുത്തിയത്. അതേസമയം, കേസിലെ ഒന്നാം പ്രതിയുടെ ഭാര്യയെന്ന നിലയില്‍ മാത്രമാണ് ഷാഹിദയെ കസ്റ്റഡിയിലെടുത്തതെന്നാണ് എസ്.ഡി.പി.ഐ പ്രവര്‍ത്തകര്‍ പറയുന്നത്.

Advertisement