എഡിറ്റര്‍
എഡിറ്റര്‍
കൊല്ലത്ത് ഇന്ന്‌ നടത്താനിരുന്ന എസ്.ഡി.പി.ഐ ഹര്‍ത്താല്‍ പിന്‍വലിച്ചു
എഡിറ്റര്‍
Friday 17th November 2017 11:42pm

 

കൊല്ലം: സി.പി.ഐ.എം- എസ്.ഡി.പി.ഐ സംഘര്‍ഷത്തെത്തുടര്‍ന്ന് ജില്ലയില്‍ എസ്.ഡി.പി.ഐ പ്രഖ്യാപിച്ച ഹര്‍ത്താല്‍ പിന്‍വലിച്ചു. പകരം സംസ്ഥാനവ്യാപകമായി പ്രതിഷേധം ദിനം ആചരിക്കുമെന്നും എസ്.ഡി.പി.ഐ. അറിയിച്ചു.

പി.എസ്.സി പരീക്ഷ നടക്കുന്നതിനാലാണ് ഹര്‍ത്താല്‍ പിന്‍വലിച്ചത്. നേരത്തെ ഹര്‍ത്താലിനോട് സഹകരിക്കില്ലെന്നു വ്യാപാരി വ്യവസായി ഏകോപന സമിതി വ്യക്തമാക്കിയിരുന്നു.

വെള്ളിയാഴ്ച വൈകിട്ട് ചവറയില്‍ എസ്.ഡി.പി.ഐ ബഹുജന്‍ മാര്‍ച്ചിന് നേരെ നടന്ന ആക്രമണത്തില്‍ പ്രതിഷേധിച്ചാണ് കൊല്ലം ജില്ലയില്‍ ഹര്‍ത്താലിന് ആഹ്വാനം ചെയ്തിരുന്നത്. സംഘര്‍ഷത്തെത്തുടര്‍ന്ന് പൊലീസ് ലാത്തി വീശിയിരുന്നു.

എസ്.ഡി.പി.ഐ തെക്കന്‍ മേഖലാ ജാഥയ്ക്ക് സ്വീകരണം നല്‍കുന്നതിനുവേണ്ടി തയ്യാറാക്കിയ വേദിക്കും സി.പി.ഐ.എം ഏരിയ സമ്മേളനം നടന്ന വേദിക്കും സമീപത്തായിരുന്നു ആക്രമണം. എസ്.ഡി.പി.ഐ പ്രവര്‍ത്തകര്‍ ആക്രമിച്ചെന്നാരോപിച്ച് സി.പി.ഐ.എം ചവറയില്‍ ഹര്‍ത്താലിന് ആഹ്വാനം ചെയ്തിട്ടുണ്ട്.

Advertisement