എഡിറ്റര്‍
എഡിറ്റര്‍
തിരക്കഥാകൃത്ത് ടി. ദാമോദരന്‍ അന്തരിച്ചു
എഡിറ്റര്‍
Wednesday 28th March 2012 10:46am

കോഴിക്കോട്: പ്രശസ്ത തിരക്കഥാകൃത്ത് ടി. ദാമോദരന്‍ അന്തരിച്ചു. 77 വയസ്സായിരുന്നു. ഹൃദയാഘാതത്തെ തുടര്‍ന്ന് കോഴിക്കോട്ടെ വിട്ടില്‍വെച്ചായിരുന്നു അന്ത്യം.

1935 സെപ്റ്റംബര്‍ 15നാണ് ടി. ദാമോദരന്‍ ജനിച്ചത്. നിഴല്‍ എന്ന നാടകമാണ് അദ്ദേഹത്തിന് ചലച്ചിത്രരംഗത്തേക്കുള്ള വഴി തുറന്നുകൊടുത്തത്. സത്യന്‍ ആയിരുന്നു ഈ നാടകത്തിന്റെ ഉദ്ഘാടകന്‍. സത്യനും ബാബുരാജും ചേര്‍ന്ന് ഹരിഹരനെക്കൊണ്ട് ഈ നാടകം ചലച്ചിത്രമാക്കാന്‍ തീരുമാനിക്കുകയായിരുന്നു. അതുനടന്നില്ലെങ്കിലും ഒരു വര്‍ഷത്തിനകം ഹരിഹരന്റെ ലൗ മാര്യേജ് എന്ന ചിത്രത്തിന് തിരക്കഥ രചിച്ച് ടി. ദാമോദരന്‍ ഈ രംഗത്തേക്ക് കടന്നുവന്നു.

ഐ.വി ശശി സംവിധാനം ചെയ്ത ടി. ദാമോദരന്‍ തിരക്കഥയെഴുതിയ പല ചിത്രങ്ങളും സൂപ്പര്‍ഹിറ്റായിരുന്നു. അങ്ങാടി, ഈ നാട്, വാര്‍ത്ത, ആവനാഴി, അടിമകള്‍ ഉടമകള്‍ എന്നിവ അദ്ദേഹത്തിന്റെ തൂലികയിലൊരുങ്ങിയ ഹിറ്റ് ചിത്രങ്ങളില്‍ ചിലത് മാത്രം. പ്രിയദര്‍ശന്‍ സംവിധാനം ചെയ്ത ആര്യന്‍, അദൈ്വതം, അഭിമന്യു, കാലാപാനി എന്നിവയുടെ തിരക്കഥയും ടി. ദാമോദരന്റേതാണ്.

ചരിത്ര പശ്ചാതത്‌ലമുള്ള 1921 എന്ന ചലച്ചിത്രത്തിന് ഇദ്ദേഹം എഴുതിയ തിരക്കഥ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.

വിദ്യാര്‍ഥിയായിരിക്കുമ്പോള്‍ത്തന്നെ കായികകലാ മത്സരങ്ങളില്‍ വ്യക്തിമുദ്ര പതിപ്പിച്ചിരുന്ന അദ്ദേഹം ബേപ്പൂര്‍ സ്‌കൂളിലെ കായികാധ്യാപകനായും സേവനമനുഷ്ഠിച്ചിട്ടുണ്ട്.

Advertisement