എഡിറ്റര്‍
എഡിറ്റര്‍
മമ്മൂട്ടിയെ വെച്ച് ബെസ്റ്റ് ആക്ടര്‍ എന്ന സിനിമ ചെയ്യാന്‍ പല നിര്‍മാതാക്കളും തയ്യാറായിരുന്നില്ല; തിരക്കഥാകൃത്ത് ബിപിന്‍ ചന്ദ്രന്‍
എഡിറ്റര്‍
Monday 28th August 2017 12:29pm

മമ്മൂട്ടിയെ വെച്ച് സിനിമയെടുക്കാന്‍ നിര്‍മാതാക്കള്‍ തയ്യാറായില്ലെന്ന് പറഞ്ഞാല്‍ വിശ്വസിക്കാന്‍ അല്പം ബുദ്ധിമുട്ടായിരിക്കും. എന്നാല്‍ അങ്ങനെയുള്ള ഒരു അനുഭവം വെളിപ്പെടുത്തുകയാണ് തിരക്കഥാകൃത്ത് ബിപിന്‍ ചന്ദ്രന്‍.

മമ്മൂട്ടിയെപ്പോലെ സുന്ദരനായ നായകന്‍ സംവിധായകരുടെ അടുത്ത് ചെന്ന് ചാന്‍സ് ചോദിച്ച് നടക്കുന്ന സിനിമ വന്നാല്‍പ്രേക്ഷകര്‍ സ്വീകരിക്കില്ല എന്നതായിരുന്നു പല നിര്‍മാതാക്കളുടേയും ആശങ്കയെന്നും ബിപിന്‍ചന്ദ്രന്‍ പറയുന്നു. ഗൃഹലക്ഷ്മിയുടെ സിനിമാ സംവാദത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ബിപിന്റെ വാക്കുകള്‍ ഇങ്ങനെ..

”മമ്മൂക്കയെ വെച്ച് ബെസ്റ്റ് ആക്ടര്‍ ചെയ്യുന്ന സമയം. കഥ തയ്യാറായി. മമ്മൂട്ടിയുടെ ഡേറ്റുണ്ട് എന്ന് പറഞ്ഞാല്‍ ഏത് നിര്‍മാതാവും ചാടിവീഴുന്ന സമയം. പക്ഷേ ഇത് നിര്‍മാതാക്കള്‍ പലരും കഥ കേള്‍ക്കുമ്പോഴേക്കും പിന്തിരിയുന്നു.


Dont Miss വളിപ്പ് തമാശയുമായി എത്തുന്ന സുരാജിന്റെ ആ അഭിനയം എന്നെ തകര്‍ത്തുകളഞ്ഞു; അനുഭവം പങ്കുവെച്ച് ടി. പദ്മനാഭന്‍


ചാന്‍സ് ചോദിച്ചു നടക്കുന്ന ഒരാളാണ് നായകന്‍. അപ്പോ, ഇത്രയും സുന്ദരനായ നായകന്‍ സംവിധായകരുടെ അടുത്ത് ചാന്‍സ് ചോദിച്ച് നടക്കുന്ന സിനിമ വന്നാല്‍ പ്രേക്ഷകര്‍ എടുക്കത്തില്ല എന്നാണ് അവരുടെ ആശങ്ക.

മമ്മൂട്ടിയെപ്പോലെ സൗന്ദര്യമുള്ള ഒരാള്‍ ചാന്‍സ് ചോദിച്ചാല്‍ ആരാണ് കൊടുക്കാത്തത് എന്നാണവര്‍ ചോദിക്കുന്നത്. മമ്മൂട്ടിക്ക് യാതൊരു പ്രശ്‌നവും ഇല്ലായിരുന്നു. കുറച്ചുകാലംകൂടി നല്ലൊരു ക്യാരക്ടര്‍ റോള്‍ കിട്ടിയതിന്റെ സന്തോഷമായിരുന്നു അദ്ദേഹത്തിന്”- ബിപിന്‍ ചന്ദ്രന്‍ പറയുന്നു.

മമ്മൂട്ടി നായകനായ ഡാഡികൂള്‍, ബെസ്റ്റ് ആക്ടര്‍ തുടങ്ങിയ സിനിമകളുടെ തിരക്കഥ ഒരുക്കിയത് ബിപിന്‍ ചന്ദ്രനാണ്.

Advertisement