എഡിറ്റര്‍
എഡിറ്റര്‍
വസ്ത്രത്തില്‍ ആര്‍ത്തവ രക്തക്കറ പറ്റിയതിന് ടീച്ചറുടെ ശകാരം: 12കാരി ആത്മഹത്യ ചെയ്തു
എഡിറ്റര്‍
Wednesday 30th August 2017 11:56am

ചെന്നൈ: വസ്ത്രത്തില്‍ ആര്‍ത്തവ രക്തക്കറ പറ്റിയതിന് ടീച്ചര്‍ വഴക്കുപറഞ്ഞതില്‍ മനംനൊന്ത് 12 വയസുകാരി ആത്മഹത്യ ചെയ്തു.

തിരുനെല്‍വേലിയിലാണ് സംഭവം. സെന്റില്‍ നഗര്‍ സ്‌കൂളിലെ ഏഴാം ക്ലാസ് വിദ്യാര്‍ഥിനിയാണ് ആത്മഹത്യ ചെയ്തത്.

പുലര്‍ച്ചെ മൂന്നുമണിയോടെയായിരുന്നു സംഭവം. ആത്മഹത്യക്കുറിപ്പു ലഭിക്കുംവരെ പെണ്‍കുട്ടി എന്തിന് ഇത് ചെയ്തു എന്ന ഞെട്ടലിലായിരുന്നു മാതാപിതാക്കള്‍.

ബെഞ്ചിലും, യൂണിഫോമിലും ആര്‍ത്തവ രക്തമുണ്ടെന്ന് സുഹൃത്തുക്കള്‍ തന്നോട് പറഞ്ഞപ്പോള്‍ വിശ്രമമുറിയിലേക്കു പോകാന്‍ ടീച്ചറോട് അനുമതി ചോദിച്ചെന്നാണ് പെണ്‍കുട്ടി ആത്മഹത്യാക്കുറിപ്പില്‍ പറയുന്നത്. എന്നാല്‍ സഹപാഠികളുടെ മുമ്പില്‍വെച്ച് ടീച്ചര്‍ തന്നെ ശകാരിച്ചെന്നും പാഡ് പോലും ശരിയ്ക്കുവെയ്ക്കാന്‍ അറിയില്ലേയെന്നു പറഞ്ഞ് ചീത്തവിളിച്ചെന്നും പെണ്‍കുട്ടി കത്തില്‍ പറയുന്നു.


Must Read: ഗര്‍ഭിണി ഗുരുതരാവസ്ഥയില്‍ കിടക്കവെ ഓപ്പറേഷനിടെ ഡോക്ടര്‍മാരുടെ തെറിവളിയും തമ്മിലടിയും: നവജാത ശിശു മരിച്ചു


അവിടംകൊണ്ടും ടീച്ചര്‍ അവസാനിപ്പിച്ചില്ലെന്നും പിന്നീട് തന്നെ പ്രിന്‍സിപ്പലിന്റെ അരികിലേക്ക് വിട്ടെന്നും അദ്ദേഹവും തന്നെ ശകാരിച്ചെന്നും പെണ്‍കുട്ടി പറയുന്നു.

‘എന്താണ് പറയേണ്ടതെന്ന് എനിക്കറിയില്ലായിരുന്നു. ഇതുവരെ നിങ്ങള്‍ക്ക് എന്നെക്കുറിച്ച് ഒരു പരാതിയും ലഭിച്ചിട്ടില്ല. പക്ഷെ ടീച്ചര്‍ എന്തിനാ ഇതിന് എനിക്കെതിരെ പരാതി നല്‍കിയത്.’ പെണ്‍കുട്ടി കത്തില്‍ ചോദിക്കുന്നു.

സംഭവത്തില്‍ പ്രതിഷേധിച്ച് പെണ്‍കുട്ടികളുടെ രക്ഷിതാക്കളും നാട്ടുകാരും സ്‌കൂളിനുമുമ്പില്‍ പ്രതിഷേധിച്ചു.

Advertisement