ന്യൂസ് ഡെസ്‌ക്
ന്യൂസ് ഡെസ്‌ക്
kERALA NEWS
പറശ്ശിനിക്കടവില്‍ വീണ്ടും പീഡനം; കൂട്ടബലാല്‍സംഗം ചെയ്യപ്പെട്ട പെണ്‍കുട്ടിയുടെ സഹപാഠിയും പീഡിപ്പിക്കപെട്ടു
ന്യൂസ് ഡെസ്‌ക്
Thursday 6th December 2018 6:48pm

കണ്ണൂര്‍: പറശ്ശിനിക്കടവ് കൂട്ടൂലാത്സംഗക്കേസിലെ പെണ്‍കുട്ടി പഠിക്കുന്ന സ്‌കൂളിലെ മറ്റൊരു വിദ്യാര്‍ഥിനി കൂടി പീഡിപ്പിക്കപ്പെട്ടു. ഇന്‍സ്റ്റഗ്രാം വഴി പരിചയപ്പെട്ട കൊളച്ചേരി സ്വദേശി ആദര്‍ശാണ് കേസില്‍ അറസ്റ്റിലായത്. ഇരുവരും ഇന്‍സ്റ്റാഗ്രാം വഴിയാണ് പരിചയപ്പെട്ടുന്നത്. തുടര്‍ന്ന് ഇരുവരും പ്രണയത്തിലായി. പിന്നീട് ഇയാള്‍ കണ്ണൂരില്‍ വെച്ച് പീഡിപ്പിച്ചെന്ന് പെണ്‍കുട്ടി പറഞ്ഞതായി പൊലീസ് പറയുന്നു. എന്നാല്‍ പറശ്ശിനിക്കടവ് കേസുമായി ഇതിന് ബന്ധമില്ലെന്നും പൊലീസ് പറഞ്ഞു.

അതേസമയം പറശ്ശിനക്കടവ് കൂട്ട ബലാത്സംഗക്കേസില്‍ പെണ്‍കുട്ടിയുടെ അച്ഛനടക്കം ഏഴുപേര്‍ അറസ്റ്റിലായി. ആകെ പത്തൊമ്പത് പേരടങ്ങുന്ന പ്രതിപട്ടികയാണ് പൊലീസ് തയ്യാറാക്കിയിട്ടുള്ളത്.

ALSO READ: പ്രചരണം ഒക്കെ കഴിഞ്ഞല്ലോ, സൈഡ് ബിസിനസ്സായ പ്രധാനമന്ത്രി യുടെ ജോലി ചെയ്യാം; മോദിയെ ട്രോളുന്ന ട്വീറ്റുമായി രാഹുല്‍ ഗാന്ധി

അഞ്ജന എന്ന പേരില്‍ വ്യാജ പ്രൊഫൈല്‍ ഉണ്ടാക്കിയാണ് സംഘം പെണ്‍കുട്ടിയുമായി അടുക്കുന്നത്. ശേഷം പരശ്ശിനിക്കടവ് ലോഡ്ജില്‍ എത്തിച്ചായിരുന്നു പീഡനം.

സംഭവത്തില്‍ ഡി.വൈ.എഫ്.ഐ തളിയില്‍ യുണിറ്റ് സെക്രട്ടറി നിഖില്‍ മോഹനന്‍, തളിയില്‍ സ്വദേശികളായ സജിന്‍, ശ്യാം, വടക്കാഞ്ചേരി സ്വദേശി വൈശാഖ്, മാട്ടൂല്‍ സ്വദേശി ജിതിന്‍, ആന്തൂര്‍ സ്വദേശി മൃദുല്‍ എന്നിവരാണ് അറസ്റ്റിലാത്.

Advertisement