ഗിയര്‍ ലിവറിന് പകരം മുളവടി; സ്‌ക്കൂള്‍ ബസ് ഡ്രൈവര്‍ അറസ്റ്റില്‍
national news
ഗിയര്‍ ലിവറിന് പകരം മുളവടി; സ്‌ക്കൂള്‍ ബസ് ഡ്രൈവര്‍ അറസ്റ്റില്‍
ന്യൂസ് ഡെസ്‌ക്
Friday, 8th February 2019, 12:18 pm

മുംബൈ: ഗിയര്‍ ലിവറിന് പകരം മുളവടി ഉപയോഗിച്ച് വാഹനമോടിച്ച സ്‌ക്കൂള്‍ ബസ് ഡ്രൈവര്‍ അറസ്റ്റില്‍. സ്‌ക്കൂള്‍ ബസ് ഒരു കാറില്‍ ഇടിച്ചതോടെയാണ് സംഭവം പുറത്ത് വന്നത്. ദൃശ്യങ്ങള്‍ മൊബൈലില്‍ പകര്‍ത്തിയ ശേഷം കാര്‍ ഉടമ പൊലീസില്‍ വിവരം അറിയിക്കുകയായിരുന്നു.ഉത്തര്‍ പ്രദേശ് സ്വദേശി രാജ് കുമാര്‍ (22) ആണ് അറസ്റ്റിലായത്.

സ്‌ക്കൂള്‍ ബസ് കാറില്‍ ഇടിച്ചശേഷം നിര്‍ത്താതെ പോകുകയായിരുന്നു. തുടര്‍ന്ന് ബസിനെ പിന്തുടര്‍ന്ന കാര്‍ ഉടമയാണ് ഗിയര്‍ ലിവറിന്റെ സ്ഥാനത്ത് മുള വടി കണ്ടത്.

ALSO READ: ചികിത്സ ആവശ്യമുണ്ടെങ്കില്‍ മെഡിക്കല്‍ കോളജില്‍ സൗകര്യമില്ലേ; കുഞ്ഞനന്തന്റെ പരോള്‍ വിഷയത്തില്‍ സര്‍ക്കാറിന് വീണ്ടും ഹൈക്കോടതി വിമര്‍ശനം

പൊട്ടിയ ഗിയര്‍ ലിവര്‍ ശരിയാക്കാന്‍ സമയം കിട്ടാതിരുന്നതിനാലാണ് മുള വടി ഉപയോഗിച്ചതെന്നാണ് രാജ് കുമാര്‍ പൊലീസിനോട് പറഞ്ഞത്. കഴിഞ്ഞ മൂന്ന് ദിവസമായി ഈ മുളവടി ഉപയോഗിച്ചാണ് ഇയാള്‍ ബസ് ഓടിച്ചതെന്നും എന്നാല്‍ അപകടത്തില്‍ ആര്‍ക്കും യാതൊരു പരിക്കും പറ്റിയിട്ടില്ലെന്നും പൊലീസ് പറഞ്ഞു.

ബസില്‍ സഞ്ചരിച്ച കുട്ടികളെല്ലാം സുരക്ഷിതരാണെന്നും സ്‌കൂള്‍ ട്രാന്‍സ്പോര്‍ട്ട് കമ്മിറ്റി ഇക്കാര്യത്തില്‍ അന്വേഷണം നടത്തുമെന്നും സ്‌ക്കൂള്‍ അധികൃതര്‍ വ്യക്തമാക്കി.