എഡിറ്റര്‍
എഡിറ്റര്‍
ഗോരക്ഷകരുടെ ഗുണ്ടായിസത്തിന് സംസ്ഥാന സര്‍ക്കാരുകള്‍ നഷ്ടപരിഹാരം നല്‍കണമെന്ന് സുപ്രീംകോടതി
എഡിറ്റര്‍
Friday 22nd September 2017 2:26pm


ന്യൂദല്‍ഹി: രാജ്യത്തെ ഗോരക്ഷകരുടെ അക്രമങ്ങളില്‍ ഇരയായവര്‍ക്ക് സംസ്ഥാനങ്ങള്‍ നഷ്ടപരിഹാരം നല്‍കണമെന്ന് സുപ്രീംകോടതി. ഗോരക്ഷകരുടെ അക്രമങ്ങള്‍ തടയാന്‍ ഒക്ടോബര്‍ 13ന് മുമ്പായി എല്ലാ ജില്ലകളിലും മുതിര്‍ന്ന പൊലീസുദ്യോഗസ്ഥനെ നിയമിക്കണമെന്നും കോടതി പറഞ്ഞു.

ഹൈവേകളിലടക്കം വാഹനങ്ങള്‍ നിര്‍ത്തി അക്രമം അഴിച്ചുവിടുന്ന ഗോരക്ഷകര്‍ക്കെതിരെ സംസ്ഥാനം സ്വീകരിച്ച നടപടികള്‍ എന്തെല്ലാമെന്ന് വ്യക്തമാക്കണമെന്ന് സുപ്രീം കോടതി നേരത്തേ ചോദിച്ചിരുന്നു.


Read more:  ഗൗരി ലങ്കേഷിനെ കൊലപ്പെടുത്തിയത് സനാതന്‍ സന്‍സ്ത: സുധാകര്‍ റെഡ്ഡി


കോടതി നിര്‍ദേശത്തിന്റെ അടിസ്ഥാനത്തില്‍ ഗുജറാത്ത്, രാജസ്ഥാന്‍, ഝാര്‍ഖണ്ഡ്, കര്‍ണാടക, ഉത്തര്‍പ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങള്‍ ഇതുസംബന്ധിച്ച് റിപ്പോര്‍ട്ട് നല്‍കിയിരുന്നു. മറ്റു സംസ്ഥാനങ്ങള്‍ ഉടന്‍ റിപ്പോര്‍ട്ട് നല്‍കണമെന്നും കോടതി നിര്‍ദേശിച്ചു.

2014ല്‍ മോദി സര്‍ക്കാര്‍ അധികാരമേറ്റതിന് പിന്നാലെ ബി.ജെ.പി ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ ഗോരക്ഷകരുടെ അതിക്രമങ്ങള്‍ വര്‍ധിച്ചിരുന്നു. മുസ്‌ലിംങ്ങളെയും ദളിതുകളെയും ലക്ഷ്യം വെച്ചുകൊണ്ടാണ് ആക്രമണങ്ങള്‍ കൂടുതലും നടന്നത്.

Advertisement