എഡിറ്റര്‍
എഡിറ്റര്‍
‘ദൈവത്തിനേ അതു സാധിക്കൂ’ കൊതുകിനെ നശിപ്പിക്കാന്‍ വഴിതേടിയ ഹര്‍ജിക്കാരനോട് സുപ്രീം കോടതി
എഡിറ്റര്‍
Saturday 23rd September 2017 10:41am


ന്യൂദല്‍ഹി: രാജ്യത്തുനിന്നും കൊതുകിനെ ഇല്ലാതാക്കാന്‍ ഉത്തരവിടണമെന്നാവശ്യപ്പെട്ട് ഹര്‍ജി നല്‍കിയ വ്യക്തിയോട് ഞങ്ങള്‍ ദൈവങ്ങളല്ലെന്ന് സുപ്രീം കോടതി. ദൈവത്തിനു മാത്രം ചെയ്യാന്‍ കഴിയുന്ന കാര്യങ്ങള്‍ ചെയ്യാന്‍ തങ്ങളോട് ആവശ്യപ്പെടരുതെന്നും കോടതി വ്യക്തമാക്കി.

‘ഞങ്ങള്‍ക്ക് എല്ലാവരുടെയും വീട്ടില്‍ പോയി അവിടെ കൊതുകോ പാറ്റയോ ഇല്ലെന്നും ഉണ്ടെങ്കില്‍ നശിപ്പിക്കാനും പറ്റില്ല.’ ജസ്റ്റിസ് മദന്‍ ബി ലോക്കൂറും ദീപക് ഗുപ്തയും ഉള്‍പ്പെട്ട ബെഞ്ച് പറഞ്ഞു.

‘എന്തുചെയ്യാനാണ് നിങ്ങള്‍ ആവശ്യപ്പെടുന്നത്, ദൈവത്തിനേ അതു ചെയ്യാനാവൂ. ദൈവത്തിനു മാത്രം ചെയ്യാനാവുന്ന കാര്യം ചെയ്യാന്‍ ഞങ്ങളോട് ആവശ്യപ്പെടരുത്. ഞങ്ങള്‍ ദൈവങ്ങളല്ല.’ കോടതി വ്യക്തമാക്കി.

ധനേഷ് ലെഷ്ധന്‍ നല്‍കിയ പൊതുതാല്‍പര്യ ഹര്‍ജി പരിശോധിക്കുകയായിരുന്നു കോടതി. ഹര്‍ജി തള്ളിയ കോടതി ഹര്‍ജി ഫയല്‍ ചെയ്യുന്നതിന് ഒരു രീതിയൊക്കെയുണ്ടെന്നും പരാമര്‍ശിച്ചു.

കൊതുകുജന്യ രോഗങ്ങള്‍ക്ക് കാരണമാകുന്ന കൊതുകുകളെ തുടച്ചുനീക്കാന്‍ നിര്‍ദേശങ്ങള്‍ പുറപ്പെടുവിക്കണമെന്നാണ് ലെഷ്ധന്‍ കോടതിയോട് ആവശ്യപ്പെട്ടത്.

Advertisement