Administrator
Administrator
വിശ്വാസവോട്ടിന് കോഴ: ദല്‍ഹി പോലീസിന് സുപ്രീംകോടതിയുടെ വിമര്‍ശനം
Administrator
Friday 15th July 2011 12:07pm

muringoor caseന്യൂദല്‍ഹി: വിശ്വാസവോട്ടെടുപ്പ് വേളയില്‍ കോഴ നല്‍കിയ സംഭവത്തിന്റെ അന്വേഷണത്തില്‍ വരുത്തിയ വീഴ്ച വരുത്തിയ ദല്‍ഹി പോലീസിന് സുപ്രീംകോടതിയുടെ രൂക്ഷവിമര്‍ശനം. ഹൃദയശൂന്യമായ അന്വേഷണമാണ് പോലീസ് നടത്തിയതെന്ന് കോടതി കുറ്റപ്പെടുത്തി.

കഴിഞ്ഞ രണ്ടു വര്‍ഷമായി നടത്തുന്ന അന്വേഷണത്തില്‍ കാര്യമായ യാതൊരു പുരോഗതിയും ഉണ്ടായിട്ടില്ല. അടുത്ത രണ്ടാഴ്ചയ്ക്കുള്ളില്‍ കേസിന്റെ പുതിയ അന്വേഷണപുരോഗതി റിപ്പോര്‍ട്ട് സമര്‍പ്പിക്കാനും കോടതി ഉത്തരവിട്ടു.

Advertisement