എഡിറ്റര്‍
എഡിറ്റര്‍
നിരപരാധികളായ കുട്ടികളുടെയും സ്ത്രീകളുടെയും കാര്യം കണ്ടില്ലെന്ന് നടിക്കാനാകില്ല; റോഹിങ്ക്യന്‍ അഭയാര്‍ഥികളെ അന്തിമവിധിയുണ്ടാകുന്നത് വരെ തിരിച്ചയക്കരുതെന്ന് സുപ്രീം കോടതി
എഡിറ്റര്‍
Friday 13th October 2017 4:58pm

ന്യൂദല്‍ഹി:റോഹിങ്ക്യന്‍ അഭയാര്‍ഥികളെ കോടതിയുടെ അന്തിമവിധിയുണ്ടാകുന്നത് വരെ തിരിച്ചയക്കരുതെന്ന് സുപ്രിം കോടതി കേന്ദ്ര സര്‍ക്കാറിനോട് നിര്‍ദ്ദേശിച്ചു. അഭയാര്‍ത്ഥികളെ തിരിച്ചയക്കാനുള്ള കേന്ദ്രസര്‍ക്കാര്‍ തീരുമാനത്തിനെതിരെ റോഹിങ്ക്യകള്‍ നല്‍കിയ ഹര്‍ജി പരിഗണിക്കവേയാണ് കോടതി കോടതി സര്‍ക്കാറിന് നിര്‍ദ്ദേശം നല്‍കിയത്.

കേസ് നവംബര്‍ 21ന് കോടതി വീണ്ടും പരിഗണിക്കും. രാജ്യത്ത് കഴിയുന്ന റോഹിങ്ക്യന്‍ അഭയാര്‍ത്ഥികള്‍ക്ക് ഭരണഘടന വിഭാവനം ചെയ്യുന്ന മൗലികാവകാശങ്ങള്‍ അനുവദിക്കാനാകില്ലെന്ന് കേന്ദ്രസര്‍ക്കാര്‍ സുപ്രീംകോടതിയെ അറിയിച്ചു. അഭയാര്‍ത്ഥികളെ തിരിച്ചയക്കാനുള്ള കേന്ദ്രസര്‍ക്കാര്‍ തീരുമാനത്തിനെതിരെ റോഹിങ്ക്യകള്‍ നല്‍കിയ ഹര്‍ജി കോടതി പരിഗണിക്കവേയാണ് സര്‍ക്കാര്‍ നിലപാട് ആവര്‍ത്തിച്ചത്.

നിരപരാധികളായ കുട്ടികളുടെയും സ്ത്രീകളുടെയും കാര്യം കണ്ടില്ലെന്ന് നടിക്കാനാകില്ലെന്നും. അഭയാര്‍ത്ഥി പ്രശ്‌നത്തില്‍ വിവിധ വിഷയങ്ങള്‍ പരിഗണിക്കേണ്ടതുണ്ടെന്നും കോടതി നിരീക്ഷിച്ചു. ഇക്കാര്യത്തില്‍ തീരുമാനമെടുക്കുന്നതുവരെ റോഹിങ്ക്യ മുസ്ലിംകളെ പുറത്താക്കരുതെന്നും കോടതി ഉത്തരവിട്ടു.


Also Read ആണവായുധങ്ങള്‍ പൂര്‍ണമായും ഒഴിവാക്കിക്കൊണ്ട് ആണവ നിര്‍വ്യാപന കരാറില്‍ ഒപ്പിടില്ലെന്ന് ഇന്ത്യ


കേസില്‍ പരാതിക്കാര്‍ക്ക് വേണ്ടി മുതിര്‍ന്ന അഭിഭാഷകന്‍ പ്രശാന്ത് ഭൂഷണ്‍ വാദിച്ചു. രാജ്യത്ത് കഴിയുന്ന റോഹിങ്ക്യന്‍ അഭയാര്‍ത്ഥികള്‍ക്ക് ഭരണഘടന വിഭാവനം ചെയ്യുന്ന മൗലികാവകാശങ്ങള്‍ അനുവദിക്കാനാകില്ലെന്ന് കേന്ദ്രസര്‍ക്കാര്‍ സുപ്രീംകോടതിയെ മുമ്പും അറിയിച്ചിരുന്നു.

സര്‍ക്കാരിന് വേണ്ടി കോടതിയില്‍ ഹാജരായ അറ്റോര്‍ണി ജനറല്‍ കെ.കെ.വേണുഗോപാലാണ് റോഹിങ്ക്യകള്‍ക്ക് മൗലിക അവകാശങ്ങള്‍ നല്‍കാന്‍ കഴിയില്ലെന്ന് അറിയിച്ചത്. നേരത്തെ ഇവര്‍ക്ക് തീവ്രവാദ ഗ്രൂപ്പുകളുമായി ബന്ധമുണ്ടെന്നും സര്‍ക്കാര്‍ കോടതിയില്‍ വാദിച്ചിരുന്നു.

Advertisement