എഡിറ്റര്‍
എഡിറ്റര്‍
ജസ്റ്റിസ് ദീപക് മിശ്രയെ ചീഫ് ജസ്റ്റിസാക്കുന്നതിനെതിരെ ഹരജി; ആള്‍ദൈവം സ്വാമി ഓംജിക്ക് 10 ലക്ഷം പിഴ വിധിച്ച് സുപ്രീംകോടതി
എഡിറ്റര്‍
Friday 25th August 2017 10:09am


ന്യൂദല്‍ഹി: സുപ്രീംകോടതി പുതിയ ചീഫ് ജസ്റ്റിസായി ദീപക് മിശ്രയെ നിയമിക്കുന്നതിനെതിരെ ഹരജി നല്‍കിയ വിവാദ ആള്‍ദൈവം സ്വാമി ഓംജിക്ക് സുപ്രീംകോടതി പിഴ വിധിച്ചു. ഓംജിയെ കൂടാതെ ദല്‍ഹി വ്യാപാരിയായ മുകേഷ് ജെയ്ന്‍ എന്നയാള്‍ക്കും കോടതി പിഴ വിധിച്ചിട്ടുണ്ട്.

ഓംജിയുടേത് പബ്ലിസിറ്റി സ്റ്റണ്ടാണെന്നും കോടതിയുടെ സമയം മെനക്കെടുത്തിയതിനടക്കം ഒരു മാസത്തിനുള്ളില്‍ പിഴ അടയ്ക്കണമെന്നും ചീഫ് ജസ്റ്റിസ് ജെ.എസ് ഖെഹാര്‍ അദ്ധ്യക്ഷനായ ബെഞ്ച് പറഞ്ഞു.

അടുത്ത ചീഫ് ജസ്റ്റിസായി ഏറ്റവും മുതിര്‍ന്ന സിറ്റിങ് ജഡ്ജി ദീപക് മിശ്രയെ ചീഫ് ജസ്റ്റിസ് ജെ.എസ്. ഖേഹര്‍ ശുപാര്‍ശചെയ്തിരുന്നു. ഇത് ഭരണഘടനാ വിരുദ്ധമാണെന്ന് പറഞ്ഞാണ് ഓംജി ഹരജി ഫയല്‍ ചെയ്തിരുന്നത്. ഓഗസ്റ്റ് 27നാണ് ഖെഹാര്‍ വിരമിക്കുന്നത്.

ബിഗ്‌ബോസ് റിയാലിറ്റി ഷോയിലൂടെ പ്രശസ്തനായ സ്വാമി ഓംജി കഴിഞ്ഞ ദല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പില്‍ അഖില ഭാരതീയ ഹിന്ദുമഹാസഭയുടെ സ്ഥാനാര്‍ത്ഥിയായി മത്സരിച്ചിരുന്നു. തെരഞ്ഞെടുപ്പ് പ്രചരണത്തിനിടെ കെജ്‌രിവാളിനെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയിരുന്നു.

Advertisement