ന്യൂസ് ഡെസ്‌ക്
ന്യൂസ് ഡെസ്‌ക്
Aadhaar
‘മൊബൈല്‍ ആധാറുമായി ലിങ്ക് ചെയ്യാന്‍ വരട്ടെ’; ആധാര്‍ ബന്ധിപ്പിക്കുന്നതിനുള്ള അവസാന തീയതി നീട്ടി
ന്യൂസ് ഡെസ്‌ക്
Tuesday 13th March 2018 5:12pm

ദല്‍ഹി: സര്‍ക്കാര്‍ നടപ്പാക്കുന്ന വിവിധ സേവനങ്ങള്‍ക്കും ക്ഷേമ പദ്ധതികള്‍ക്കും ആധാര്‍ നിര്‍ബന്ധമായും ബന്ധിപ്പിക്കുന്നതിനുള്ള അവസാന തീയതി കേന്ദ്ര സര്‍ക്കാര്‍ നീട്ടി. ആധാര്‍ കേസില്‍ വിധി വരാന്‍ വൈകിയ സാഹചര്യത്തിലാണ് ആധാര്‍ ബന്ധിപ്പിക്കുന്നതിനുള്ള അവസാന തീയതി മാര്‍ച്ച് 31ല്‍ നിന്നും സുപ്രീംകോടതിയുടെ അന്തിമ വിധി വരുന്നതുവരെ നീട്ടിവെക്കാന്‍ തീരുമാനമായത്. എന്നാല്‍ സബ്‌സിഡികള്‍ക്കായി ആധാര്‍ ബന്ധിപ്പിക്കണമെന്ന തീരുമാനത്തില്‍ മാറ്റമില്ല.

ആധാര്‍ നിര്‍ബന്ധമായും ബന്ധിപ്പിക്കുന്നതിനുള്ള അവസാന തീയതി നീട്ടി നല്‍കാന്‍ തയ്യാറാണെന്ന് കേന്ദ്രസര്‍ക്കാര്‍ മാര്‍ച്ച് 6നു സുപ്രീംകോടതിയില്‍ അറിയിച്ചിരുന്നു. എന്നാല്‍ പുതുക്കിയ തിയ്യതിയില്‍ തീരുമാനമായിരുന്നില്ല.


Related News: ആധാര്‍ ബന്ധിപ്പിക്കുന്നതിനുള്ള അവസാന തീയതി നീട്ടി നല്‍കാം; കേന്ദ്രസര്‍ക്കാര്‍ സുപ്രീംകോടതിയില്‍


ആധാറിന്റെ ഭരണഘടനാ സാധുതയെ ചോദ്യം ചെയ്ത കേസില്‍ വിചാരണ നീണ്ടു പോയ സാഹചര്യത്തില്‍ മുതിര്‍ന്ന അഭിഭാഷകന്‍ ശ്യാം ദിവാനാണ് മാര്‍ച്ച് 31 വരെയുളള കാലാവധി നീട്ടണമെന്ന് കോടതിയില്‍ വാദിച്ചത്. ചീഫ് ജസ്റ്റിസ് ദീപക് മിശ്ര, ജസ്റ്റിസുമാരായ എ.കെ. സിക്രി, എ.എം. ഖാന്‍വില്‍ക്കര്‍, ഡി.വൈ. ചന്ദ്രചൂഡ്, അശോക് ഭൂഷണ്‍ എന്നിവരടങ്ങിയ അഞ്ചംഗ ബെഞ്ച്, ആധാര്‍ ബന്ധിപ്പിക്കുന്നതിനുള്ള അവസാന തീയതി നീട്ടിവെക്കാന്‍ അറ്റോര്‍ണി ജനറല്‍ കെ.കെ.വേണുഗോപാല്‍ എടുത്ത തീരുമാനം അംഗീകരിക്കുകയായിരുന്നു.

Advertisement