ഹിന്ദുക്കളെ ന്യൂനപക്ഷങ്ങളായി പ്രഖ്യാപിക്കണമെന്ന ബി.ജെ.പി നേതാവിന്റെ ഹരജി സുപ്രീംകോടതി തള്ളി
Daily News
ഹിന്ദുക്കളെ ന്യൂനപക്ഷങ്ങളായി പ്രഖ്യാപിക്കണമെന്ന ബി.ജെ.പി നേതാവിന്റെ ഹരജി സുപ്രീംകോടതി തള്ളി
ന്യൂസ് ഡെസ്‌ക്
Friday, 10th November 2017, 3:54 pm

 

ന്യൂദല്‍ഹി:  ഏഴ്‌ സംസ്ഥാനങ്ങളിലെയും കേന്ദ്രഭരണ പ്രദേശമായ ലക്ഷദ്വീപിലെയും ഹിന്ദുക്കളെ ന്യൂനപക്ഷങ്ങളായി പ്രഖ്യാപിക്കണമെന്ന ഹരജി സുപ്രീംകോടതി തള്ളി. ഹരജിക്കാരനായ ബി.ജെ.പി ദല്‍ഹി ഘടകം നേതാവ് അഡ്വ. അശ്വനികുമാര്‍ ന്യൂനപക്ഷ കമ്മീഷനെ സമീപിച്ചു കൊള്ളാനും കോടതി പറഞ്ഞു.

ഇത്തരം ഉത്തരവുകള്‍ പുറപ്പെടുവിക്കാന്‍ കോടതിക്ക് കഴിയില്ലെന്ന് അശ്വനി കുമാറിന്റെ അഭിഭാഷകനായ അരവിന്ദ് ദത്താറിനോട് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ് പറഞ്ഞു.


Read more:  ഐശ്വര്യയ്‌ക്കെന്താ പേര്‍ഷ്യയില്‍ കാര്യം; സോഷ്യല്‍മീഡിയയെ വട്ടംകറക്കി ചിത്രങ്ങള്‍


ലക്ഷദ്വീപ്, മിസോറാം, നാഗാലാന്‍ഡ്, മേഘാലയ, ജമ്മുകശ്മീര്‍, അരുണാചല്‍പ്രദേശ്, മണിപ്പൂര്‍, പഞ്ചാബ്, എന്നിവിടങ്ങളിലുള്ള ഹിന്ദുക്കള്‍ക്ക് ന്യൂനപക്ഷ പദവി നല്‍കണമെന്നായിരുന്നു അശ്വനി കുമാര്‍ ആവശ്യപ്പെട്ടിരുന്നത്. ഈ സംസ്ഥാനങ്ങളിലെ ഹിന്ദുക്കള്‍ ന്യൂനപക്ഷങ്ങളാണെന്നും അവകാശങ്ങള്‍ ഹനിക്കപ്പെടുകയാണെന്നും ഹരജിയില്‍ പറഞ്ഞിരുന്നു.

2011ലെ സെന്‍സസ് ചൂണ്ടിക്കാണിച്ചായിരുന്നു ഹരജി.

1993ലെ ഉത്തരവ് പ്രകാരം മുസ്‌ലിം, ക്രിസ്ത്യന്‍, സിഖ്, ബുദ്ധ മതവിഭാഗങ്ങള്‍ക്ക് കേന്ദ്ര സര്‍ക്കാര്‍ ന്യൂനപക്ഷ പദവി നല്‍കിയിരുന്നു.