രാജീവ് ഗാന്ധി വധക്കേസിലെ വിധി പുനപരിശോധിക്കണമെന്ന പേരറിവാളന്റെ ആവശ്യം സുപ്രീംകോടതി തള്ളി
Rajiv Gandhi Assassination
രാജീവ് ഗാന്ധി വധക്കേസിലെ വിധി പുനപരിശോധിക്കണമെന്ന പേരറിവാളന്റെ ആവശ്യം സുപ്രീംകോടതി തള്ളി
ന്യൂസ് ഡെസ്‌ക്
Wednesday, 14th March 2018, 10:37 pm

ദല്‍ഹി: രാജീവ് ഗാന്ധി വധക്കേസില്‍ 1999 മേയിലെ സുപ്രീംകോടതി വിധി പുനപരിശോധിക്കണമെന്ന പേരറിവാളന്റെ ആവശ്യം സുപ്രീംകോടതി തള്ളി. പേരറിവാളനെ കുറ്റക്കാരനാക്കിക്കൊണ്ട് 1999ല്‍ പുറപ്പെടുവിച്ച വിധിയില്‍ വീണ്ടും ഇടപെടേണ്ടതില്ല എന്ന് ജസ്റ്റിസുമാരായ രഞ്ജന്‍ ഗോഗോയി, ആര്‍ ബാനുമതി, എം. ശാന്തനഗൗഡര്‍ എന്നിവരടങ്ങിയ ബെഞ്ച് പ്രസ്താവിച്ചു. പെരിറിവാളന്റെ ഹര്‍ജി പരിഗണിക്കേണ്ടതില്ലെന്ന് സി.ബി.ഐ. നേരത്തെ തന്നെ ആവശ്യപ്പെട്ടിരുന്നു.

രാഹുല്‍ ഗാന്ധിയുടെ കൊലപാതകത്തിനു പിന്നിലെ വന്‍ ഗൂഢാലോചനയില്‍ പേരറിവാളന്റെ പങ്ക് സുപ്രീംകോടതി സ്ഥിരീകരിച്ചതാണെന്ന് സുപ്രീംകോടതിയില്‍ സി.ബി.ഐ.യുടെ മള്‍ട്ടി ഡിസിപ്ലിനറി മോണിറ്ററിംഗ് ഏജന്‍സി (എം.ഡി.എം.എ.) നല്‍കിയ സത്യവാങ്മൂലത്തില്‍ പറഞ്ഞിരുന്നു. നാലു ആഴ്ചകള്‍ക്കകം സ്റ്റാറ്റസ് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ സുപ്രീംകോടതി എം.ഡി.എം.എ.യോട് ആവശ്യപ്പെട്ടിട്ടുണ്ട്.


Also Read: തോറ്റദേഷ്യം തീര്‍ക്കാന്‍ ബി.ജെ.പി ഇനി സി.ബി.ഐയെയും എന്‍ഫോഴ്‌സ്‌മെന്റിനെയും പറഞ്ഞയക്കും: തേജസ്വി യാദവ്


മുന്‍ പ്രധാനമന്ത്രി രാജീവ് ഗാന്ധി 1991 മേയ് 21 ന് തമിഴ്‌നാട്ടിലെ ശ്രീ പെരുമ്പത്തൂരില്‍ ഒരു ചാവേറാക്രമണത്തിലാണ് കൊല്ലപ്പെട്ടത്. ധനു എന്ന് തിരിച്ചറിയപ്പെട്ട ഒരു സ്ത്രീയായിരുന്നു ഇതിനു പിന്നില്‍. ധനുവടക്കം പതിനാലു പേരാണ് ആക്രമണത്തില്‍ കൊല്ലപ്പെട്ടത്.