എഡിറ്റര്‍
എഡിറ്റര്‍
ആസാറം ബാപ്പുവിന്റെ വിചാരണ വൈകുന്നതെന്ത്?; ഗുജറാത്ത് സര്‍ക്കാരിനെതിരെ വിമര്‍ശനവുമായി സുപ്രീംകോടതി
എഡിറ്റര്‍
Monday 28th August 2017 2:48pm

 

ന്യൂദല്‍ഹി: ബലാത്സംഗക്കേസില്‍ ജയിലില്‍ കഴിയുന്ന സ്വയം പ്രഖ്യാപിത ആള്‍ദൈവം ആസാറാം ബാപ്പുവിന്റെ വിചാരണ വൈകുന്നതില്‍ ഗുജറാത്ത് സര്‍ക്കാരിന് സുപ്രീം കോടതിയുടെ വിമര്‍ശനം. ഇത്രയും കാലം ബാപ്പുവിന്റെ മൊഴി എടുക്കാതിരിക്കുന്നത് എന്തുകൊണ്ടെന്ന് കോടതി സര്‍ക്കാരിനോട് ചോദിച്ചു.


Also Read:   ജാര്‍ഖണ്ഡില്‍ എ.ഐ.വൈ.എഫ് ജാഥയെ അക്രമിച്ച ആര്‍.എസ്.എസുകാരെ തല്ലിയോടിച്ച് ഡി.വൈ.എഫ്.ഐ എസ്.എഫ്.ഐ പ്രവര്‍ത്തകര്‍


ബലാത്സംഗത്തിനിരയായ പെണ്‍കുട്ടിയെ ഇതുവരെ വൈദ്യപരിശോധനയ്ക്ക് വിധേയമാക്കാതിരുന്നതും കോടതി ചോദ്യം ചെയ്തു. ജസ്റ്റിസ് എന്‍.വി രമണ, ജസ്റ്റിസ് അമിതാവാ റോയ് എന്നിവരടങ്ങിയ ബെഞ്ചാണ് സര്‍ക്കാരിനെതിരെ വിമര്‍ശനങ്ങള്‍ ഉന്നയിച്ചത്. കേസിന്റെ ഇതുവരെയുള്ള പുരോഗതി സത്യവാങ്മൂലമായി സമര്‍പ്പിക്കണമെന്നും കോടതി ആവശ്യപ്പെട്ടിട്ടുണ്ട്.

ബലാത്സംഗക്കേസില്‍ കുറ്റാരോപിതനായ ആസാറാം ബാപ്പു ഗാന്ധിനഗര്‍ കോടതിയിലാണ് വിചാരണ നേരിടുന്നത്. രാജസ്ഥാനിലെ ജോധ്പൂരില്‍ വച്ച് ആസാറാം ബാപ്പു ലൈംഗികമായി പീഡിപ്പിച്ചുവെന്ന് കാണിച്ച് 2013 ആഗസ്ത് 20നായിരുന്നു 16കാരി പൊലീസില്‍ പരാതി നല്‍കിയത്. ഇതേത്തുടര്‍ന്നാണ് 72കാരനായ ആസാറാം ബാപ്പു ജയിലിലാവുന്നത്.

കേസില്‍ ഇതുവരെ 29 സാക്ഷികളുടെ മൊഴി മാത്രമേ രേഖപ്പെടുത്തിയിട്ടുള്ളഊ എന്നും 46 പേരുടെ മൊഴി കൂടി രേഖപ്പെടുത്താനുണ്ടെന്നും പ്രോസിക്യൂഷന്‍ കോടതിയെ അറിയിച്ചു. കേസില്‍ സാക്ഷിയായ ബാപ്പുവിന്റെ പാചകക്കാരന്‍ അഖില്‍ ഗുപ്ത 2015ല്‍ വെടിയേറ്റ് മരിച്ചിരുന്നു.


Dont Miss: ഉപതെരഞ്ഞെടുപ്പ്; പനാജിയില്‍ പരീക്കര്‍ ജയിച്ചു; ദല്‍ഹിയില്‍ ആം ആദ്മി മുന്നേറുന്നു; ശ്വാസം മുട്ടി ബി.ജെ.പി


പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ 15 വര്‍ഷത്തിന് ശേഷം ദേരാ സച്ചാ സൗധ നേതാവ് ഗുര്‍മീത് റാം റഹീം കുറ്റക്കാരനാണെന്ന് സി.ബി.ഐ കോടതി വിധി വന്നതിനു പിറകെയാണ് ആസാറാമിന്റെ കേസും മെല്ലപോവുകയാണെന്ന് കാട്ടി സുപ്രീം കോടതി ഗുജറാത്ത് സര്‍ക്കാരിനെതിരെ വിമര്‍ശനം ഉന്നയിച്ചിരിക്കുന്നത്.

Advertisement