എഡിറ്റര്‍
എഡിറ്റര്‍
ഗോ സംരക്ഷകര്‍ക്കെതിരെ കര്‍ശന നടപടി വേണമെന്ന് സുപ്രീംകോടതി
എഡിറ്റര്‍
Wednesday 6th September 2017 12:04pm


ന്യൂദല്‍ഹി: രാജ്യത്തെ ഗോസംരക്ഷകര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്ന് സുപ്രീംകോടതി. സംസ്ഥാന കേന്ദ്ര സര്‍ക്കാരുകള്‍ നിയമം പാലിക്കപ്പെടുന്നുണ്ടോയെന്ന് പരിശോധിക്കണമെന്നും നടപടികള്‍ സ്വീകരിക്കണമെന്നും സുപ്രീം കോടതി വ്യക്തമാക്കി.


Also Read: പച്ചപ്പുല്ല് തിന്നേണ്ടിവന്നാലും ഉത്തരകൊറിയ ആണവ പരീക്ഷണങ്ങള്‍ നിര്‍ത്തില്ല; വേണ്ടത് സമാധാന ചര്‍ച്ചകള്‍ പുടിന്‍


എല്ലാ ജില്ലകളിലും പൊലീസ് ഉദ്യോഗസ്ഥരെ നിയോഗിക്കണമെന്നും സുപ്രീംകോടതിയുടെ നിര്‍ദേശത്തില്‍ പറയുന്നുണ്ട്. അതിക്രമങ്ങള്‍ നടക്കുന്നില്ലെന്ന് ഉറപ്പാക്കേണ്ടത് അതാത് സംസ്ഥാനങ്ങളിലെ ചീഫ് സെക്രട്ടറിമാരുടെ ചുമതലയാണെന്നും സുപ്രീംകോടതി പറഞ്ഞു.

ഇക്കാര്യത്തില്‍ സംസ്ഥാന പൊലീസ് മേധാവിമാര്‍ വേണ്ടത്ര നിര്‍ദ്ദേശം നല്‍കണം. ജില്ലാ പൊലീസ് മേധാവിമാര്‍ നോഡല്‍ ഓഫീസര്‍മാരായിരിക്കണമെന്നും ഹൈവേ പെട്രോളിംഗ് ശക്തമാക്കണമെന്നും കോടതി നിര്‍ദ്ദേശിച്ചു. ഗോരക്ഷയുടെ പേരിലുള്ള അതിക്രമങ്ങള്‍ തടയുന്നതിന് സ്വീകരിച്ച നടപടികള്‍ വിശദീകരിച്ച് ചീഫ് സെക്രട്ടറിയും ഡി.ജി.പിയും ചേര്‍ന്ന് സത്യവാങ്മൂലം നല്‍കണമെന്നും കോടതി പറഞ്ഞു.


Dont miss: ഗൗരി ലങ്കേഷ് കാണ്ടാമൃഗങ്ങളുടെ ഒടുവിലത്തെ ഇര; ഒറ്റയാള്‍ പോരാട്ടങ്ങളെ വെടിയുണ്ടകളാല്‍ തോല്‍പ്പിക്കാനാവില്ലെന്ന് അവറ്റകള്‍ക്കറിയില്ല; ജോയ് മാത്യു


ഗോസംരക്ഷണത്തിന്റെ പേരില്‍ രാജ്യത്ത് ദളിതരേയും ന്യൂനപക്ഷങ്ങളേയും വേട്ടയാടുകയാണെന്ന് കാട്ടി സാമൂഹിക പ്രവര്‍ത്തകയായ തെഹ്‌സീന്‍ പൂനാവാല നല്‍കിയ പരാതിയിലാണ് കോടതി വിധി. പ്രധാനമന്ത്രി വരെ ഗോസംരക്ഷകര്‍ സമൂഹത്തെ നശിപ്പിക്കുകയാണെന്ന പറഞ്ഞിരുന്നെന്നും പൂനാവാല കോടതിയില്‍ പറഞ്ഞിരുന്നു.

Advertisement