സ്വവര്‍ഗ ദമ്പതികളെ കൗണ്‍സിലിങ്ങിന് വിധേയമാക്കണമെന്ന കേരള ഹൈക്കോടതി വിധിക്കെതിരായ ഹരജി പരിഗണിക്കുമെന്ന് സുപ്രീം കോടതി
national news
സ്വവര്‍ഗ ദമ്പതികളെ കൗണ്‍സിലിങ്ങിന് വിധേയമാക്കണമെന്ന കേരള ഹൈക്കോടതി വിധിക്കെതിരായ ഹരജി പരിഗണിക്കുമെന്ന് സുപ്രീം കോടതി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 6th February 2023, 7:53 pm

ന്യൂദല്‍ഹി: സ്വവര്‍ഗ ദമ്പതികളെ കൗണ്‍സിലിങ്ങിന് വിധേയമാക്കണമെന്ന് നിര്‍ദ്ദേശിച്ച കേരള ഹൈക്കോടതി വിധിക്കെതിരെ സ്വവര്‍ഗ ദമ്പതികള്‍ നല്‍കിയ ഹരജി പരിഗണിക്കുമെന്ന് സുപ്രീം കോടതി. ചീഫ് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ചായിരിക്കും ഹരജി പരിഗണിക്കുക.

2023 ജനുവരി 13ലെ കേരള ഹൈക്കോടതി വിധിക്കെതിരെയാണ് ദമ്പതികള്‍ സുപ്രീം കോടതിയില്‍ ഹരജി സമര്‍പ്പിച്ചത്. സ്ത്രീകളായ ഇരുവരും വിവാഹം ചെയ്യാനാഗ്രഹിക്കുന്നുവെന്നും എന്നാല്‍ ഇവരില്‍ ഒരാളെങ്കിലും കൗണ്‍സിലിങ്ങിന് വിധേയമാകണമെന്നുമായിരുന്നു കേരള ഹൈക്കോടതിയുടെ പരാമര്‍ശം. ദമ്പതികളില്‍ ഒരാള്‍ വീട്ടുതടങ്കലിലാണെന്നും ഹരജിയില്‍ പറയുന്നു.

നേരത്തെ ഹരജിക്കാരിയുമായി ജീവിക്കാനാണ് താത്പര്യമെന്ന് ദമ്പതികളില്‍ ഒരാള്‍ ഹൈക്കോടതിയെ അറിയിച്ചിരുന്നു. എന്നാല്‍ ഇവരുടെ ലൈംഗീകാഭിമുഖ്യം മാറ്റാനുള്ള കൗണ്‍സിലിങ്ങില്‍ പങ്കെടുക്കണമെന്നായിരുന്നു കോടതിയുടെ നിര്‍ദ്ദേശം.

Content Highlight: SC agrees to examine same-sex couple plea against Kerala HC order directing counselling sessions