എഡിറ്റര്‍
എഡിറ്റര്‍
എസ്.ബി.ഐ ചൈനയില്‍ രണ്ടാമത്തെ ബ്രാഞ്ച് തുറക്കുന്നു
എഡിറ്റര്‍
Sunday 27th January 2013 3:28pm

ബീജിങ്: സ്‌റ്റേറ്റ് ബാങ് ഓഫ് ഇന്ത്യ ചൈനയില്‍ രണ്ടാമത്തെ ബ്രാഞ്ച് തുറക്കുന്നു. 2006 ലാണ് എസ്.ബി.ഐ ചൈനയില്‍ ആദ്യമായി ബ്രാഞ്ച് തുറക്കുന്നത്. ചൈനയിലെ വടക്കന്‍ മേഖലയായ ടിന്‍ജിനിലാണ് പുതിയ ബ്രാഞ്ച് തുറക്കുന്നത്.

Ads By Google

‘ചൈനയുടെ വടക്കന്‍ മേഖലയില്‍ കൂടുതല്‍ ശ്രദ്ധിക്കുന്നതിനായാണ് പുതിയ ബ്രാഞ്ച് തുടങ്ങുന്നത്. ഇതുവരെ തെക്കന്‍ മേഖലയായ ഷാങ്ഹായില്‍ മാത്രമായിരുന്നു ബാങ്കിന്റെ ശ്രദ്ധ.’ എസ്.ബി.ഐ എക്‌സിക്യൂട്ടീവ് ഓഫീസര്‍ ദിനേഷ് ശര്‍മ പറഞ്ഞു.

ടിന്‍ജിന്‍ ബ്രാഞ്ചിലേക്ക് 47 മില്യണ്‍ ഡോളര്‍ അഡീഷണല്‍ കാപ്പിറ്റലാണ് എസ്.ബി.ഐ ഉദ്ദേശിക്കുന്നത്. അടുത്തമാസം പുതിയ ബ്രാഞ്ച് തുടങ്ങാനാണ് പദ്ധതി. 76 മില്യണ്‍ ഡോളറാണ് പുതിയ ബ്രാഞ്ചിന്റെ ബേസ് ക്യാപിറ്റല്‍.

ഉലഞ്ഞുകിടക്കുന്ന ഇന്ത്യന്‍ സാമ്പത്തിക രംഗത്തെ ഉത്തേജിപ്പിക്കുന്നതിന്റെ  ഭാഗമായാണ് ചൈനയില്‍ വീണ്ടുമൊരു ബ്രാഞ്ചുമായി എസ്.ബി.ഐ എത്തിയിരിക്കുന്നത്.

Advertisement