എഡിറ്റര്‍
എഡിറ്റര്‍
‘ നാവിന് ലൈസന്‍സില്ലെന്നത് അഹങ്കാരമായി കൊണ്ടുനടക്കുന്നത് നല്ലതല്ല’ ; പി.സി ജോര്‍ജിനെതിരെ വിമര്‍ശനവുമായി സയനോര ഫിലിപ്പ്
എഡിറ്റര്‍
Tuesday 1st August 2017 4:33pm

കോഴിക്കോട്: ആക്രമിക്കപ്പെട്ട നടിയെ അധിക്ഷേപിച്ച പി.സി ജോര്‍ജ് എം.എല്‍.എക്കെതിരെ രൂക്ഷമായ വിമര്‍ശനവുമായി ഗായിക സയനോര ഫിലിപ്പ്. നാവിന് ലൈസന്‍സില്ലെന്നത് അഹങ്കാരമായി കൊണ്ടുനടക്കുന്നത് നല്ലതല്ല. ഫേസ്ബുക്ക് പോസറ്റിലാണ് സയനോരയുടെ പ്രതികരണം

‘ ഒരുപക്ഷെ കരഞ്ഞു തളര്‍ന്ന് വീട്ടിലിരിക്കുകയോ ആത്മഹത്യയ്ക്ക് ശ്രമിക്കുകയോ ചെയ്തിരുന്നു എങ്കില്‍ നിങ്ങള്‍ അവള്‍ക്ക് സ്തുതി പാടുമായിരുന്നു അല്ലേ..?’ സയനോര പറയുന്നു.


Also Read:അജു വര്‍ഗീസിനെതിരായ കേസ് പിന്‍വലിക്കുന്നതില്‍ എതിര്‍പ്പില്ലെന്ന് ആക്രമിക്കപ്പെട്ട നടി


നേരത്തെ നടി ആക്രമിക്കപ്പെട്ടതിന് തെളിവില്ലെന്നും ആക്രമിക്കപ്പെട്ടുവെന്നുപറയുന്നതിന്റെ പിറ്റേ ദിവസവും നടി അഭിനയിക്കാനെത്തിയത് ദുരൂഹമാണെന്നും പി.സി പറഞ്ഞിരുന്നു. പി.സി ജോര്‍ജിന്റെ പ്രസ്താവനക്കെതിരെ വ്യാപകമായ പ്രതിഷേധമാണ് ഉയരുന്നത്. ഡബിംഗ് ആര്‍ടിസറ്റും നടിയുമായ ഭാഗ്യലക്ഷ്മിയും പി.സിയുടെ പ്രസ്താവനക്കെതിരെ രംഗത്തെത്തിയിരുന്നു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:

പ്രിയപ്പെട്ട പി സി ജോര്‍ജ്ജ് എം എല്‍ എ,.. ആക്രമിക്കപ്പെട്ട നടി ഒരു പക്ഷെ കരഞ്ഞു തളര്‍ന്ന് വീട്ടില്‍ ഇരിക്കുകയോ അല്ലെങ്കില്‍ ഒരു ആത്മഹത്യക്ക് ശ്രമിക്കുകയോ ചെയ്തിരുന്നു എങ്കില്‍ നിങ്ങള്‍ അവള്‍ക്ക് സ്തുതി പാടിയേനെ. അല്ലെ? ദയവു ചെയ്ത് ഇങ്ങനെ ഉള്ള പ്രസ്താവനകള്‍ ഇറക്കും മുന്‍പ് മിനിമം ആ FIR എങ്കിലും വായിക്കുക. നാവിനു ലൈസെന്‍സ് ഇല്ല എന്നറിയാം. എങ്കിലും അത് ഒരു അഹങ്കാരം ആയി കൊണ്ടു നടക്കുന്നത് ഒരു നല്ല പ്രവണത അല്ല.

Advertisement