കൊറോണയ്ക്കിടയില്‍ ചൈന വാലന്റൈന്‍സ് ദിനത്തിനൊരുങ്ങുന്നത് ഇങ്ങനെ
World News
കൊറോണയ്ക്കിടയില്‍ ചൈന വാലന്റൈന്‍സ് ദിനത്തിനൊരുങ്ങുന്നത് ഇങ്ങനെ
ന്യൂസ് ഡെസ്‌ക്
Thursday, 13th February 2020, 11:25 pm

ബീജിങ്: ഫെബ്രുവരി 14 ന് ലോകം വാലന്റൈന്‍സ് ദിനമായി ആഘോഷിക്കാനൊരുങ്ങുമ്പോള്‍ ചൈന കൊറോണ വൈറസ് മൂലമുള്ള വിപത്തില്‍ കുടുങ്ങിയിരിക്കുകയാണ്. 1000 ലേറെ പേരുടെ ജീവനെടുത്ത കൊറോണ വൈറസ് ചൈനീസ് ജനതെയ പാടെ വിറങ്ങലിപ്പിച്ചിരുക്കുകയാണ്. എന്നിരുന്നാലും തങ്ങളുടേതായ രീതിയില്‍ പ്രണയ ദിനത്തെ ചൈനയും ആഘോഷിക്കാനൊരുങ്ങുകയാണ്.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

പ്രണയ ദിനത്തില്‍ പൂക്കള്‍ വില്‍ക്കുന്ന ഒരു ചൈനീസ് യുവതിയാണ് ഇപ്പോള്‍ വാര്‍ത്തയാവുന്നത്.

സായ് സിയോമന്‍ എന്ന പൂക്കച്ചവടക്കാരി ഇത്തവണ തന്റെ പൂക്കൊട്ടകള്‍ക്കൊപ്പം വാങ്ങുന്നവര്‍ക്ക് ഒരു ചെറിയ സമ്മാനവും നല്‍കുന്നുണ്ട്. കൈകള്‍ കഴുകാനുള്ള ഒരു ചെറിയ കുപ്പി ഹാന്‍ഡ് വാഷ് ആണത്.

തന്റെ കസ്റ്റമേര്‍സിന് കൊറോണ വൈറസ് ബാധയുണ്ടാവാതിരിക്കാനാണ് ഇവര്‍ ഇങ്ങനെ ഒരു കാര്യം ചെയ്യുന്നത്. കൊറോണ രാജ്യത്തെയാകെ പിടിച്ചു കുലുക്കിയതു മൂലം ഇവരുടെ പൂക്കച്ചവടമൊക്കെ വലിയ തരത്തില്‍ ഇടിഞ്ഞിട്ടുണ്ട്.

‘പൊടുന്നനെയുള്ള ആ അപകടം രൂക്ഷമായതിനാല്‍ എല്ലാവരും ഭയത്തിലാണ്. ഇത് എത്രയും പെട്ടന്ന് അവസാനിക്കുമെന്നാണ് ഞാന്‍ കരുതുന്നത്,’ മുഖത്ത് മാസ്‌ക് ധരിച്ച് കൈകളില്‍ കൈയ്യുറകള്‍ ധരിച്ചു കൊണ്ട് പൂക്കള്‍ വില്‍ക്കുന്ന സായ് സിയോമന്‍ പറഞ്ഞു.

ചൈനയില്‍ ബുധനാഴ്ച മാത്രം 242 പേരാണ് കൊറോണ മൂലം മരണപ്പെട്ടത്.
ഇതിനു മുമ്പത്തെ ദിവസത്തെ മരണ നിരക്കിനേക്കാള്‍ ഇരട്ടിയാണിത്. ഇതോടെ 1367 പേരാണ് കൊറോണ വൈറസ് മൂലം മരണപ്പെട്ടിരിക്കുന്നത്. ചൈനയില്‍ ഇതു വരെ 59,805 പേര്‍ക്കാണ് വൈറസ് സ്ഥിരീകരിച്ചിരിക്കുന്നത്.