Administrator
Administrator
നേ­താ­ക്കള്‍­ക്കെ­തിരെ രൂ­ക്ഷ വി­മ­ര്‍­ശ­ന­വു­മാ­യി സേ­വ് മുസ്ലിം ലീഗ്
Administrator
Thursday 29th October 2009 5:15pm

league-1fineമുസ്ലിം ലീ­ഗ് പ്ര­സിഡ­ണ്ട് പാ­ണ­ക്കാ­ട് ഉ­മറ­ലി ശി­ഹാ­ബ് ത­ങ്ങ­ളെയും ജ­ന­റല്‍ സെ­ക്രട്ടറി പി കെ കു­ഞ്ഞാ­ലി­ക്കു­ട്ടി­യെയും കേ­ന്ദ്ര മന്ത്രി ഇ അ­ഹ­മ്മ­ദി­നെയും രൂ­ക്ഷ­മാ­യി വി­മര്‍­ശി­ച്ച് കൊ­ണ്ട് സേ­വ് മുസ്ലിം ലീഗ് ഫോറം രം­ഗത്ത്. ഫോ­റ­ത്തി­ന്റെ പേ­രില്‍ മുസ്ലിം ലീ­ഗ് നേ­താ­ക്കള്‍­ക്കും പ്ര­വര്‍­ത്ത­കര്‍ക്കും ല­ഭി­ച്ച നോ­ട്ടീസ് പാര്‍­ട്ടി­ക്കു­ള്ളില്‍ വി­വാ­ദ­ക്കൊ­ടു­ങ്കാ­റ്റു­യര്‍­ത്തി­ക്ക­ഴിഞ്ഞു. നോ­ട്ടീ­സ് പോ­സ്­റ്റല്‍ വ­ഴി ഒ­ട്ടു­മി­ക്ക ലീ­ഗ് നേ­താ­ക്കള്‍ക്കും ല­ഭി­ച്ചി­ട്ടുണ്ട്. കോ­ഴി­ക്കോ­ട് ന­ട­ക്കാ­വില്‍ നി­ന്നാ­ണ് ഇ­വ­യെല്ലാം പോ­സ്­റ്റ് ചെ­യ്­തത്. ലീ­ഗ് പോ­ഷ­ക സം­ഘ­ട­ന­യുടെ പ്ര­സി­ദ്ധീ­ക­ര­ണ­ത്തി­ന്റെ സ്ലി­പ്പാ­ണ് ക­ത്തി­ന് പുറ­ത്ത് ഒ­ട്ടി­ച്ചി­രി­ക്കു­ന്ന­ത്. പാര്‍­ട്ടി­ക്കു­ള്ളില്‍ നി­ന്ന് ത­ന്നെ­യാ­ണ് നോ­ട്ടീ­സ് ഉ­ത്ഭ­വി­ച്ച­തെ­ന്ന് സം­ശ­യ­മു­യര്‍­ന്ന സാ­ഹ­ച­ര്യ­ത്തില്‍ ഇ­തെ­ക്കു­റി­ച്ച് അ­ന്വേ­ഷി­ക്കു­ന്ന­തിന് മു­സ്‌ലിം ലീഗ് ക­മ്മീഷ­നെ വെ­ച്ചി­രി­ക്ക­യാണ്.

മുന്‍ കാല­ത്ത് സാ­മ്പത്തി­ക ആ­രോ­പ­ണ വി­ധേ­യ­നാ­യി­രു­ന്നു ഹൈ­ദര­ലി ശി­ഹാ­ബ് ത­ങ്ങ­ളെ­ന്ന് ക­ത്തില്‍ പ­റ­യുന്നു. കു­ഞ്ഞാ­ലി­ക്കു­ട്ടി­യു­ടെ ഏ­റാന്‍ മൂ­ളി­യു­മാ­ണ് അ­ദ്ദേ­ഹ­മെന്നും ച­ന്ദ­ന­ക്കള്ളക്കട­ത്തി­ന്റെ പേ­രില്‍ ആ­രോ­പ­ണ വി­ധേ­യനും കൈ­ക്കൂ­ലി­ക്കേ­സില്‍ എറ­ണാ­കുള­ത്ത് വെ­ച്ച് പോ­ലി­സ് പി­ടി­കൂ­ടു­കയും ചെ­യ­ത കു­ഞ്ഞാ­പ്പു എ­ന്ന കു­ഞ്ഞാ­ലി­ക്കു­ട്ടി­യു­ടെ ബി­നാ­മി­യു­ടെ വാ­ഹ­ന­ങ്ങ­ളാ­ണ് ത­ങ്ങള്‍ ഉ­പ­യോ­ഗി­ക്കു­ന്ന­തെന്നും ക­ത്തില്‍ വ്യ­ക്ത­മാ­ക്കുന്നു.

ശി­ഹാ­ബ് ത­ങ്ങള്‍­ക്ക് പിന്‍­ഗാ­മി­യാ­യി വ­രു­മെന്ന്് മുന്‍­കൂ­ട്ടിക­ണ്ട് കു­ഞ്ഞാ­ലി­ക്കുട്ടി ഹൈ­ദര­ലി ശി­ഹാ­ബ് തങ്ങ­ളെ സാ­മ്പ­ത്തി­ക­മാ­യി സ­ഹാ­യി­ക്കു­കയും മക­ന് വിദേ­ശ പഠ­ന­ത്തി­ന് വേ­ണ്ട സൗ­ക­ര്യം ഏര്‍­പ്പെ­ടു­ത്തി നല്‍­കു­കയും ചെ­യ്­തു. ലീ­ഗ് ജ­ന­റല്‍ സെ­ക്രട്ട­റി കു­ഞ്ഞാ­ലി­ക്കു­ട്ടിക്ക്് എ­തി­രേ­യാ­ണ് നോ­ട്ടീ­സി­ലെ പ്രധാ­ന വി­മര്‍­ശ­നങ്ങള്‍.

കു­ഞ്ഞാ­ലി­ക്കു­ട്ടി­യെ കോ­ഴി­ക്കോ­ട് ഐ­സ്­ക്രീം കേ­സി­ന്റെ പേ­രിലും ഇ അ­ഹ്്­മ­ദി­നെ ഹ­ജ്ജ് ക്വാ­ട്ട തി­രി­മ­റി­യു­ടെ പേ­രിലും ക­ത്തില്‍ രൂ­ക്ഷ­മാ­യി വി­മര്‍­ശി­ക്കു­ന്നുണ്ട്. ശി­ഹാ­ബ് ത­ങ്ങള്‍ ജീ­വി­ച്ചി­രു­ന്ന കാല­ത്ത് ത­ന്നെ ത­ങ്ങ­ളു­ടെ കു­ടും­ബ­ത്തില്‍ അ­സ്വ­സ്­ത­ത­യു­ണ്ടാ­ക്കാന്‍ കു­ഞ്ഞാ­ലി­ക്കു­ട്ടി ശ്ര­മി­ച്ചി­രു­ന്നു­വെ­ന്ന ഗു­രു­ത­ര­മാ­യ ആ­രോ­പ­ണവും ഉ­ന്ന­യി­ച്ചി­ട്ടുണ്ട്.

ഐ­സ്­ക്രീം വി­വാ­ദ­വു­മാ­യി ബ­ന്ധ­പ്പെ­ട്ട് സ­മു­ദാ­യവും പാര്‍­ട്ടിയും നേ­രി­ടേ­ണ്ടി വ­ന്ന അ­ഗ്നി പരീ­ക്ഷ അ­തി ജീ­വി­ക്കാ­ന്‍ ക­ഴിഞ്ഞ­ത് ശി­ഹാ­ബ് ത­ങ്ങ­ളു­ടെ വ്യ­ക്തി പ്ര­ഭാ­വം കൊ­ണ്ടാ­യി­രു­ന്നുവെ­ന്ന് ക­ത്തില്‍ പ­റ­യുന്നു. കു­ഞ്ഞാ­ലി­ക്കു­ട്ടി നേ­താ­വയ­ത് പാ­ണ­ക്കാ­ട്ടെ കാ­ര്യ­സ്ഥന്‍ അ­ഹ്­മ­ദ് ഹാ­ജി­യെ പ­ണം കൊ­ടു­ത്ത് സ്വാ­ധീ­നി­ച്ചാ­ണ്. പാര്‍­ട്ടി­യില്‍ വ­രു­ന്ന കാല­ത്ത് ദ­രി­ദ്ര­നാ­യി­രു­ന്ന കു­ഞ്ഞാ­ലി­ക്കു­ട്ടി­യു­ടെ കു­ടും­ബ­ത്തി­ന്റെ ആ­സ്­തി നി­ല­വില്‍ 500 കോ­ടി­യാണ്. ദു­ബാ­യി­യില്‍ മ­കള്‍ക്കും മ­രു­മ­കനും ഖ­ത്ത­റില്‍ മ­ക­നുമു­ള്ള സ­മ്പാ­ദ്യങ്ങ­ളെ പ­റ്റി­യും പ­രാ­മര്‍­ശ­മു­ണ്ട്. ത­ന്റെ ചൊല്‍­പ്പ­ടി­ക്ക് നില്‍­ക്കു­ന്ന ഹൈ­ദര­ലി ശി­ഹാ­ബ് തങ്ങ­ളെ പ്ര­സിഡന്റ് സ്ഥാന­ത്ത് അ­വ­രോ­ധി­ച്ച് കു­ഞ്ഞാ­ലി­ക്കുട്ടി പാര്‍­ട്ടി­യെ കൈ­പ്പി­ടി­യി­ലാ­ക്കി­യി­രി­ക്കു­ക­യാ­ണെ­ന്നും പ­റ­യു­ന്നു­ണ്ട്.

പാ­ണ­ക്കാ­ട് ത­ങ്ങള്‍ മ­രി­ച്ച­പ്പോള്‍ മ­യ്യി­ത്ത് കെ­ട്ടി­പ്പി­ടി­ച്ച് കര­ഞ്ഞ് പ­ത്ര­ത്തില്‍ ഫോ­ട്ടോ­ക്ക് അ­വ­സ­ര­മു­ണ്ടായ­ക്കി അ­ണിക­ളെ വ­ഞ്ചി­ക്കു­ക­യാ­ണ് കേ­ന്ദ്ര സ­ഹ­മന്ത്രി ഇ അ­ഹമ്മ­ദ് ചെ­യ്­ത­തെ­ന്ന് നോ­ട്ടീ­സില്‍ പ­റ­യുന്നു. ഹ­ജ്ജ് ക്വാ­ട്ട­യില്‍ കോ­ടി­ക­ളു­ടെ തി­രിമ­റി നട­ത്തി അ­ഹമ്മദ് വി­ദേ­ശ­ത്തു­ള്ള മ­ക്ക­ളു­ടെ പേ­രില്‍ കോ­ടി­ക­ളു­ടെ സ­മ്പാ­ദ്യം ഉ­ണ്ടാക്കി­യ­തായും നോ­ട്ടീ­സില്‍ ആ­രോ­പി­ക്കു­ന്നു.

Advertisement