എഡിറ്റര്‍
എഡിറ്റര്‍
കുമരകത്ത് സൗദി ബാലന്‍ ദുരൂഹസാഹചര്യത്തില്‍ മുങ്ങി മരിച്ചു
എഡിറ്റര്‍
Friday 25th August 2017 10:09am

കോട്ടയം: കുമരകത്തെ സ്വകാര്യ റിസോര്‍ട്ടില്‍ സൗദി അറേബ്യന്‍ സ്വദേശിയായ എട്ട് വയസുകാരന്‍ മുങ്ങിമരിച്ചു. കേരളത്തില്‍ വിനോദസഞ്ചാരത്തിന് കുടുംബത്തേടെ എത്തിയ സൗദി ബാലന്‍ മജീദ് ആദിന്‍ ഇബ്രാഹിമാണ് മരിച്ചത്. ഇന്നലെ രാത്രി എട്ടുമണിയോടെ കുമരകത്ത് താമസിക്കുന്ന റിസോര്‍ട്ടിലെ സ്വിമ്മിംഗ് പൂളില്‍ കുട്ടി ഇറങ്ങിയപ്പോഴാണ് അപകടമുണ്ടായത്.

നീന്തല്‍ അറിയാത്ത കുട്ടി മൂങ്ങി മരിച്ചു എന്നാണ് റിസോര്‍ട്ട് അധികൃതരുടെ വാദം. എന്നാല്‍ നീന്തല്‍ കുളത്തില്‍ നിന്നും ഷോക്കേറ്റാണ് കുട്ടി മരിച്ചതെന്ന് പിതാവ് പറയുന്നു. കുട്ടിയെ രക്ഷിക്കാന്‍ കുളത്തില്‍ ഇറങ്ങിയ ചിലര്‍ക്കും ഷോക്കേറ്റെന്നും അദ്ദേഹം ആരോപിച്ചു.
അതിനിടെ കുട്ടിക്ക് ഷോക്കേറ്റിരുന്നു എന്ന് കുട്ടിയെ പരിശോധിച്ച ഡോക്ടര്‍ വെളിപ്പെടുത്തി. ഉത്തരേന്ത്യന്‍ സ്വദേശിയുടെ ഉടമസ്ഥതയിലാണ് കുമരകത്തെ ഈ റിസോര്‍ട്ട്.

കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം തുടര്‍ നടപടികള്‍ സ്വീകരിക്കുമെന്ന് പൊലീസ് പറഞ്ഞു. അതിനിടെ അസ്വാഭാവിക മരണത്തിന് കുമരകം പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.

Advertisement