എഡിറ്റര്‍
എഡിറ്റര്‍
സ്ത്രീകള്‍ കയ്യും കാലും പുറത്തുകാട്ടരുത്; ഇറുകിയ വസ്ത്രം പാടില്ല : സൗദി വിമാനത്തിലെ ഡ്രസ് കോഡ് ഇങ്ങനെ
എഡിറ്റര്‍
Thursday 10th August 2017 11:04am

വിമാനയാത്രികര്‍ക്ക് ഡ്രസ് കോഡ് നിര്‍ദേശിച്ച് സൗദി അറേബ്യയുടെ എയര്‍ലൈനായ സൗദിയ. സ്ത്രീകള്‍ക്കും പുരുഷന്മാര്‍ക്കും പ്രത്യേകം ഡ്രസ് കോഡാണ് നിര്‍ദേശിച്ചിരിക്കുന്നത്.

സ്ത്രീകള്‍ ഇറുകിയതും ശരീരം പ്രദര്‍ശിപ്പിക്കുന്നതുമായ വസ്ത്രങ്ങള്‍ ധരിച്ച് വിമാനയാത്രയ്ക്ക് എത്തരുതെന്നാണ് നിര്‍ദേശം. പുരുഷന്മാര്‍ ഷോര്‍ട്‌സ് ധരിക്കുന്നതിനും വിലക്കുണ്ട്.


Must Read: മുരുകന്റ മരണത്തില്‍ മാപ്പുചോദിച്ച് പിണറായി; നാടിന് അപമാനമുണ്ടാക്കിയ സംഭവമെന്നും മുഖ്യമന്ത്രി 


‘സഹയാത്രികര്‍ക്ക് ബുദ്ധിമുട്ടും അസൗകര്യവുമുണ്ടാക്കുന്ന തരത്തിലുള്ള വസ്ത്രങ്ങള്‍ ധരിക്കുന്നില്ലെന്ന് ഉറപ്പുവരുത്താന്‍ സൗദിയ യാത്രികര്‍ക്കായി ഡ്രസ്‌കോഡ് കൊണ്ടുവന്നിരിക്കുന്നു.

ഉദാഹരണമായി:

സ്ത്രീകള്‍ കയ്യും കാലും പ്രദര്‍ശിപ്പിക്കുന്നതോ, ഇറുകിയതോ, കട്ടികുറഞ്ഞതോ ആയ വസ്ത്രം ധരിക്കരുത്.
പുരുഷന്മാര്‍ കാലുകള്‍ കാണിക്കുന്ന ഷോര്‍ട്‌സുകള്‍ ധരിക്കരുത്

ഡ്രസ് കോഡ് അംഗീകരിക്കാത്ത യാത്രക്കാര്‍ക്ക്, അത് ഏത് എയര്‍പോര്‍ട്ടില്‍ നിന്നായാലും, വിമാനയാത്ര നിരസിക്കുന്നതായിരിക്കും.’ എന്നാണ് ഇതുസംബന്ധിച്ച സൗദിയയുടെ സര്‍ക്കുലറില്‍ പറയുന്നത്.

സൗദിയില്‍ സ്ത്രീകള്‍ക്ക് ബിക്കിനി ധരിച്ചുവരെ ബീച്ചിലിരിക്കാന്‍ കഴിയുന്ന ആഢംബര റിസോര്‍ട്ട് നിര്‍മ്മിക്കുമെന്ന് സൗദി കിരിടാവകാശി പ്രഖ്യാപിച്ച് ദിവസങ്ങള്‍ക്കുള്ളിലാണ് സൗദിയയുടെ ഭാഗത്തുനിന്നും ഇത്തരമൊരു നിര്‍ദേശമുണ്ടായിരിക്കുന്നത്.

Advertisement