എഡിറ്റര്‍
എഡിറ്റര്‍
സൗദിയില്‍ 10% ചരക്ക് ഗതാഗത ചാര്‍ജ് വര്‍ദ്ധനവ്; ടാക്‌സി ചാര്‍ജില്‍ മാറ്റമില്ല
എഡിറ്റര്‍
Thursday 31st December 2015 1:39pm

saudi-taxi

ജിദ്ദ: ഇന്ധന വിലവര്‍ദ്ധനവിനെ തുടര്‍ന്ന് സൗദിയില്‍ ചരക്കു ഗതാഗത ചാര്‍ജില്‍ 10%ത്തോളം വര്‍ദ്ധനവുണ്ടാകുമെന്ന് ഔദ്യോഗീക അറിയിപ്പ്.

എങ്കിലും ടാക്‌സി ചാര്‍ജില്‍ മാറ്റമില്ലാതെ തുടരുമെന്ന് പ്രതീക്ഷിക്കുന്നുവെന്ന് ജിദ്ദാ ചേംബര്‍ ഓഫ് കൊമേഴ്‌സ് ആന്‍ഡ് ഇന്‍ഡസ്ട്രിയിലെ ട്രാന്‍സ്‌പോര്‍ട്ട് കമ്മിറ്റി തലവന്‍ സയ്യിദ് അല്‍ ബാസമി പറയുന്നു.

ഗതാഗത രംഗത്ത് മത്സരം ശക്തമായതിനാല്‍ ടാക്‌സിക്കാര്‍ നിരക്കു വര്‍ദ്ധിപ്പിക്കുന്നതില്‍ നിന്നും വിട്ടു നില്‍ക്കാനാണ് സാധ്യത. ട്രാന്‍സ്‌പോര്‍ട്ട് കമ്പനികള്‍ നിലവിലുള്ള കരാറുകള്‍ മാനിച്ച് പ്രവര്‍ത്തിക്കുമെങ്കിലും, ഇന്ധന വില വര്‍ദ്ധനവിനെ കണക്കിലെടുത്തായിരിക്കും അവര്‍  പുതിയ കരാറുകളിലേര്‍പ്പെടുക. ഇത് ചരക്കു ഗതാഗതത്തില്‍ 10% ത്തോളം വര്‍ദ്ധനവ് സൃഷ്ടിക്കുമെന്നും ബാസമി കൂട്ടിച്ചേര്‍ത്തു.

ഇന്ധന വില വര്‍ദ്ധനവ് കൂടാതെ ഉയര്‍ന്ന ഇന്‍ഷൂറന്‍സ് നിരക്ക്, സൗദിവല്‍ക്കരണം എന്നീ ഘടകങ്ങളും ചരക്ക് ഗതാഗതനിരക്ക് വര്ദ്ധനവിന് കാരണമാകുന്നു.

ഇന്‍ഷൂറന്‍സ് കമ്പനികള്‍ നിരക്ക് കുത്തനെ വര്‍ദ്ധിപ്പിച്ചതിനെ 2മാസം മുന്‍പ് സൗദി ചേംബേഴ്‌സ് കൗണ്‍സിലില്‍ ട്രാന്‍സ്‌പോര്‍ട്ട് കമ്മറ്റി വിമര്‍ശിച്ചിരുന്നു. നിരക്ക് വര്‍ദ്ധനവും തൊഴില്‍ ചട്ടങ്ങളും  വെല്ലുവിളിയായതിനെതുടര്‍ന്ന് 15% നിക്ഷേപകര്‍ പിന്മാറുന്ന സാഹചര്യവുമുണ്ടായി.

Advertisement