എഡിറ്റര്‍
എഡിറ്റര്‍
ഖത്തറിലെ പൊതുമാപ്പ്; അവസരങ്ങള്‍ ഉപയോഗിക്കാതെ മലയാളികള്‍
എഡിറ്റര്‍
Sunday 11th September 2016 11:49am

qatar


മലയാളി സംഘടനകളടക്കമുളള സന്നദ്ധ സംഘങ്ങള്‍ ഹെല്‍പ്പ് ഡെസ്‌കുകളുമായി രംഗത്തുണ്ടെങ്കിലും ഇതിനകം പൊതുമാപ്പ് പ്രയോജനപ്പെടുത്തിയ മലയാളികളുടെ എണ്ണം വളരെ കുറവാണെന്നാണ് ഇവര്‍ സാക്ഷ്യപ്പെടുത്തുന്നത്.


ദോഹ: ഖത്തര്‍ ഭരണകൂടം പൊതുമാപ്പ് പ്രഖ്യാപിച്ചെങ്കിലും മലയാളികള്‍ അത് വേണ്ടവിധം പ്രയോജനപ്പെടുത്തുന്നില്ലെന്ന് റിപ്പോര്‍ട്ട്. സെര്‍ച്ച് ആന്റ് ഫോളോ അപ്പ് വിഭാഗത്തില്‍ ഒരാഴ്ച്ചക്കുള്ളില്‍ 5000ത്തോളം പേര്‍ എത്തിച്ചേര്‍ന്നിരുന്നെങ്കിലും അതില്‍ മലയാളികളുടെ എണ്ണം കുറവാണെന്ന് സന്നദ്ധ പ്രവര്‍ത്തകര്‍ വ്യക്തമാക്കുന്നു.

മലയാളി സംഘടനകളടക്കമുളള സന്നദ്ധ സംഘങ്ങള്‍ ഹെല്‍പ്പ് ഡെസ്‌കുകളുമായി രംഗത്തുണ്ടെങ്കിലും ഇതിനകം പൊതുമാപ്പ് പ്രയോജനപ്പെടുത്തിയ മലയാളികളുടെ എണ്ണം വളരെ കുറവാണെന്നാണ് ഇവര്‍ സാക്ഷ്യപ്പെടുത്തുന്നത്.

വിമാനടിക്കറ്റിന് പണമില്ലെന്ന കാരണത്താലും വലിയ അളവില്‍ ആളുകള്‍ അപേക്ഷിക്കാന്‍ കഴിയാതെ അനിശ്ചിതത്വത്തിലാണെന്നും സംഘടനകള്‍ വിശദീകരിച്ചു.

പൊതുമാപ്പിന് അപേക്ഷിക്കാനായി സ്ത്രീകള്‍ അടക്കമുള്ള നിരവധി മലയാളികള്‍ പ്രവാസി സംഘടനകളുടെ ഹെല്‍പ്പ് ഡെസ്‌ക്കുകളില്‍ വിളിച്ച് അന്വേഷിച്ചിരുന്നു.

അതില്‍ തന്നെ അനധിതൃകൃതമായി താമസിക്കുന്ന നിരവധി പേര്‍ ഉണ്ടായിരുന്നു. എന്നാല്‍ വളരെ കുറച്ച് പേര്‍ മാത്രമാണ് ഇവിടേക്കെത്തിയതെന്നും സംഘടനകള്‍ വ്യക്തമാക്കുന്നു.

എല്ലാ സൗകര്യങ്ങളും നിലനില്‍ക്കുമ്പോഴും ആരും അത് പ്രയോജനപ്പെടുത്താന്‍ ആളുകള്‍ എത്തുന്നില്ല എന്നത് പ്രതിസന്ധി സൃഷ്ടിക്കുകയാണെന്നാണ് ഇവര്‍ പറയുന്നത്.

Advertisement