എഡിറ്റര്‍
എഡിറ്റര്‍
സാമ്പത്തിക പ്രതിസന്ധി; സൗദി ഓജര്‍ കമ്പനിയിലെ അവസാന ബാച്ചും നാട്ടിലേക്ക് തിരിച്ചു
എഡിറ്റര്‍
Thursday 21st September 2017 2:38pm

റിയാദ്: കഴിഞ്ഞ 21 വര്‍ഷത്തെ പ്രവാസ ജീവിതത്തിനു ശേഷം ദുരിദത്തിലായ ആലപ്പുഴ സ്വദേശി ഹാഷിം സഹപ്രവര്‍ത്തകരുടെ സഹായത്താല്‍ നാട്ടിലേക്ക് യാത്രയായി.

സൗദി ഓജര്‍ കമ്പനിയിലെ അവസാന ബാച്ചിലെ 160പേരില്‍ ഒരാള്‍ ആയിരുന്നു ഹാഷിം. ഇതേ കമ്പനിയില്‍ തന്നെ ജോലി ചെയ്ത് വന്നവര്‍ പുതിയ കമ്പനിയിലേക്ക് സ്പോണ്‍സര്‍ഷിപ്പ് മാറിയപ്പോള്‍ ജോലി നഷ്ടപ്പെട്ടവരുടെ കൂട്ടത്തില്‍ ആയിരുന്നു ഹാഷിം.

എന്നാല്‍ കുറെ ആളുകള്‍ക്ക് സൗദി ഗവര്‍മെന്റ് എക്‌സിറ്റ് നല്‍കുകയായിരുന്നു. എക്‌സിറ്റ് നല്‍കിയെങ്കിലും സൗദി ഗവര്‍മെന്റ് നല്‍കാമെന്ന് പറഞ്ഞ ടിക്കറ്റ് കിട്ടാനായി ജോലി പോലുമില്ലാതെ ദിവസങ്ങളോളം കഴിഞ്ഞു.

നിസ്സഹായാവസ്ഥ ഹാഷിം സഹപ്രവര്‍ത്തകരെ അറിയിച്ചപ്പോള്‍ സഹായവുമായി
ലത്തീഫ് തെച്ചി അടങ്ങുന്ന സഹപാഠികള്‍ രംഗത്തെത്തി. ഫൈനല്‍ എക്‌സിറ്റിനായി കാത്തുനിന്ന ഹാഷിമിന് മടക്ക യാത്രക്ക് ഉള്ള ടിക്കറ്റ് ഇവര്‍ നല്‍കി.

ഇതേ കമ്പനിയില്‍ ജോലി ചെയ്യുന്ന മറ്റ് പലര്‍ക്കും മാസങ്ങളായി ശമ്പളം പോലും ലഭിച്ചിട്ടില്ല. ഇനിയും 159 ഓളം പേര് ടിക്കറ്റിനായി കാത്തിരിക്കുകയാണ്.

ഷെറഫു ചേളാരി, ഉസ്മാന്‍ എന്നിവരും ഡിപ്ലോമാറ്റിക് വോളന്റീര്‍ ആയ ഷജീര്‍ വള്ളിയോത്ത്, ഷാനവാസ് രാമഞ്ചിറ, ഹുസാം വള്ളികുന്നം, സലീഷ് മാസ്റ്റര്‍, കുഞ്ഞുമോന്‍ പത്മാലയം, സലീഷ് പേരാമ്പ്ര, ഫക്രുദ്ധീന്‍ പെരിന്തല്‍മണ്ണ എന്നിവരും സഹായത്തിന് ഉണ്ടായിരുന്നു.

Advertisement