എഡിറ്റര്‍
എഡിറ്റര്‍
സൗദിയില്‍ പരിഷ്‌ക്കരിച്ച നിതാഖത്ത് ഡിസംബര്‍ 11ന് നിലവില്‍ വരും
എഡിറ്റര്‍
Monday 17th October 2016 2:54pm

saudi


തൊഴിലാളികളും തൊഴിലുടമകളും പാലിക്കേണ്ട ധാര്‍മിക ബാധ്യതകള്‍ ഉള്‍പ്പെടുത്തിയ ചാര്‍ട്ടും മന്ത്രാലയം പ്രസിദ്ധീകരിച്ചു.


റിയാദ്: സൗദി അറേബ്യയില്‍ പരിഷ്‌ക്കരിച്ച നിതാഖത്ത് ഡിസംബര്‍ 11ന് നിലവില്‍ വരുമെന്ന് സൗദി തൊഴില്‍മന്ത്രാലയം.

സ്വകാര്യ മേഖലയില്‍ സ്വദേശികള്‍ക്ക് കൂടുതല്‍ തൊഴിവസരങ്ങള്‍ ലഭ്യമാക്കുന്നതിന്റെ ഭാഗമായാണ് നിതാഖത്ത് പരിഷ്‌കരിച്ചത്. ആറ് പുതിയ പദ്ധതികള്‍ ഉള്‍പ്പെടുന്നതാണ് പരിഷ്‌ക്കരിച്ച നിതാഖത്ത്.

തൊഴിലാളികളും തൊഴിലുടമകളും പാലിക്കേണ്ട ധാര്‍മിക ബാധ്യതകള്‍ ഉള്‍പ്പെടുത്തിയ ചാര്‍ട്ടും മന്ത്രാലയം പ്രസിദ്ധീകരിച്ചു.

പരിഷ്‌കരിച്ച നിതാഖാത്ത് പ്രകാരം ജീവനക്കാരുടെ എണ്ണത്തിന്റെ അടിസ്ഥാനത്തില്‍ 50 മുതല്‍ 499 തൊഴിലാളികളുള്ള ഇടത്തരം സ്ഥാപനങ്ങളെ മൂന്നായി തരംതിരിക്കുന്ന പദ്ധതിയും മന്ത്രാലയം അംഗീകരിച്ചു.

തൊഴില്‍ വിപണിയിലെ നിലവിലെ സാഹചര്യങ്ങള്‍ മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായാണ് പുതിയ പദ്ധതി നടപ്പാക്കുന്നതെന്ന് തൊഴില്‍, സാമൂഹിക വികസന കാര്യ മന്ത്രാലയം അണ്ടര്‍ സെക്രട്ടറി ഡോ. അഹ്മദ് ഖത്താന്‍ പറഞ്ഞു.

പുതിയ പരിഷ്‌ക്കരണപ്രകാരം ഭക്ഷ്യസേവന മേഖലയില്‍ പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങളില്‍ നാല്‍പ്പത് ശതമാനം സ്വദേശി തൊഴിലാളികളെ നിയമിക്കാനും അനുവദിക്കും. സര്‍ക്കാര്‍ ജീവനക്കാരെ താല്ക്കാലികമായി സ്വകാര്യ സ്ഥാപനങ്ങളില്‍ നിയമിക്കാം.

ഇവരെ നിതാഖാത്തില്‍ സ്വദേശി ജീവനക്കാരായി പരിഗണിക്കും. സര്‍ക്കാര്‍ ജീവനക്കാരുടെ പരിചയസമ്പത്ത് സ്വകാര്യ മേഖലക്ക് പ്രയോജനപ്പെടുത്തുന്നതിനാണ് നടപടി.

Advertisement