എഡിറ്റര്‍
എഡിറ്റര്‍
സൗദിയില്‍ സ്‌പോണ്‍സറുടെ മര്‍ദ്ദനത്തില്‍ നിന്നും യുവാവിനെ രക്ഷിച്ച് സാമൂഹിക പ്രവര്‍ത്തകര്‍
എഡിറ്റര്‍
Wednesday 27th September 2017 4:39pm

റിയാദ്: സ്‌പോണ്‍സറുടെ മര്‍ദ്ദനത്തില്‍ നിന്നും പീഡനത്തില്‍ നിന്നും ജൈസല്‍ എന്ന യുവാവിനെ രക്ഷിച്ച് സാമൂഹിക പ്രവര്‍ത്തകര്‍.

റിയാദില്‍ ഹൗസ് ഡ്രൈവര്‍ ആയി ജോലി ചെയ്തിരുന്ന ജൈസലിനെ സ്‌പോണ്‍സര്‍ മര്‍ദിക്കുകയും ഭക്ഷണമോ വെള്ളമോ ഇല്ലാതെ റൂമില്‍ പൂട്ടി ഇടുകയുമായിരുന്നു.

ഈ സംഭവം ജൈസലിന്റെ സുഹൃത്തുക്കളായ അന്‍സിലും, ലിജുവും സാമൂഹിക മനുഷ്യാവകാശ പ്രവര്‍ത്തകരായ ലത്തീഫ് തെച്ചിയുടെ ശ്രേദ്ധയില്‍ പെടുത്തുകയും റിയാദ് -പെട്രോളിംഗ് പോലീസ് (പബ്ലിക് സെക്യൂരിറ്റി ) മേധാവിയുമായി ബന്ധപ്പെടുകയും ഇദ്ദേഹത്തെ മോചിപ്പിച്ച് പൊലീസ് സ്റ്റേഷനില്‍ എത്തിക്കുകയുമായിരുന്നു. തുടര്‍ന്ന് സ്പോണ്‍സറെ വിളിച്ചു വരുത്തി നടപടികള്‍ സ്വീകരിച്ചു.

കഴിഞ്ഞ എട്ട് വര്ഷമായി സൗദിയില്‍ ജോലി ചെയ്തുവരികയായിരുന്നു ജൈസല്‍. ഷാനവാസ് രാമഞ്ചിറ, സജീര്‍ വള്ളിയോത്ത്, സലീഷ് പേരാമ്പ്ര, ഫക്രുദ്ധീന്‍ പെരിന്തല്‍മണ്ണ, ഹുസാം വള്ളികുന്നം, ഇല്യാസ് കാസര്‍കോട് എന്നിവരും ഇദ്ദേഹത്തിന്റെ മോചനത്തിനായി പരിശ്രമിച്ചിരുന്നു.

Advertisement