വളര്‍ത്തു സിംഹത്തിന്റെ ആക്രമണത്തില്‍ ഉടമ കൊല്ലപ്പെട്ടു; തൊട്ടു പിന്നാലെ സിംഹം മരിച്ചു കിടക്കുന്ന വീഡിയോകളും പുറത്ത്
World News
വളര്‍ത്തു സിംഹത്തിന്റെ ആക്രമണത്തില്‍ ഉടമ കൊല്ലപ്പെട്ടു; തൊട്ടു പിന്നാലെ സിംഹം മരിച്ചു കിടക്കുന്ന വീഡിയോകളും പുറത്ത്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Sunday, 18th April 2021, 3:34 pm

റിയാദ്: വീട്ടില്‍ വളര്‍ത്തിയിരുന്ന സിംഹത്തിന്റെ ആക്രമണത്തില്‍ യുവാവ് കൊല്ലപ്പെട്ടു. റിയാദ് സ്വദേശിയായ ഇരുപത്തിരണ്ടുകാരനാണ് വളര്‍ത്തു സിംഹത്തിന്റെ ആക്രമണത്തില്‍ കൊല്ലപ്പെട്ടത്.

വെള്ളിയാഴ്ചയാണ് സംഭവം നടന്നത്. വീട്ടില്‍ കൂട്ടിലിട്ടായിരുന്നു സിംഹത്തെ വളര്‍ത്തിയിരുന്നത്. എന്നാല്‍ കൂടിന്റെ വാതില്‍ അടയ്ക്കാന്‍ മറന്നുപോയ സമയത്ത് സിംഹം പുറത്തെത്തുകയായിരുന്നു.

തുടര്‍ന്ന് ഇരുപത്തിരണ്ടുകാരനെ സിംഹം കടിച്ചു കൊലപ്പെടുത്തിയെന്നാണ് റിപ്പോര്‍ട്ടുകള്‍. ആക്രമണത്തെ കുറിച്ചുള്ള വിവരമറിഞ്ഞ് പൊലീസാണ് ഇയാളെ സിംഹത്തിന്റെ വായില്‍ നിന്നും മോചിപ്പിച്ചത്. പക്ഷെ അപ്പോഴേക്കും ഗുരുതരമായി പരിക്കേറ്റിരുന്നതിനാല്‍ ഇയാള്‍ മരിച്ചിരുന്നു.

അതേസമയം സംഭവത്തെ കുറിച്ചുള്ള വാര്‍ത്തകള്‍ പുറത്തുവന്നതിന് തൊട്ടടുത്ത ദിവസം മരിച്ചു കിടക്കുന്ന സിംഹത്തിന്റെ വീഡിയോകളും സോഷ്യല്‍ മീഡിയയിലെത്തി. എന്നാല്‍ ഇതെങ്ങനെ സംഭവിച്ചുവെന്ന് ഇതുവരെ വ്യക്തമായിട്ടില്ല. പൊലീസിന്റെ വിശദീകരണവും വന്നിട്ടില്ല.

വന്യമൃഗങ്ങളെ വീട്ടില്‍ വളര്‍ത്തുന്നത് സംബന്ധിച്ച് രാജ്യത്ത് നിലനില്‍ക്കുന്ന നിയമങ്ങളെ കുറിച്ചും സുരക്ഷാനടപടികളെ കുറിച്ചുമുള്ള ചര്‍ച്ചകള്‍ക്ക് സംഭവം വഴിവെച്ചിട്ടുണ്ട്.