എഡിറ്റര്‍
എഡിറ്റര്‍
സൗദിയില്‍ മഴ പെയ്യിക്കാന്‍ പ്രാര്‍ത്ഥന; ഇസ്തിസ്ഗ നിസ്‌കാരത്തിന് അഭ്യര്‍ത്ഥനയുമായി സൗദി രാജാവ്
എഡിറ്റര്‍
Saturday 4th November 2017 8:57am

 

റിയാദ്: വരള്‍ച്ചയില്‍ നിന്നും രാജ്യത്തെ രക്ഷിക്കാന്‍ പ്രാര്‍ത്ഥന നടത്തണമെന്ന അഭ്യര്‍ത്ഥനയുമായി സൗദി രാജാവ് സല്‍മാന്‍ ബിന്‍ അബ്ദുല്‍ അസീസ്. അടുത്ത തിങ്കളാഴ്ച ഇസ്തിസ്ഗ നിസ്‌കാരത്തിനായാണ് രാജാവ് നിര്‍ദ്ദേശിച്ചത്.

വരള്‍ച്ച നേരിടുമ്പോള്‍ പ്രവാചകനായ മുഹമ്മദ് നബിയുടെ കാലം മുതല്‍ ചെയ്തുവരുന്നതാണ് ഇസ്തിസ്ഗ നിസ്‌കാരമെന്നാണ് ഇസ്‌ലാം വിശ്വാസം. മഴക്കുവേണ്ടിയുള്ള പ്രത്യേക പ്രാര്‍ത്ഥനയായ ഇസ്തിസ്ഗ നിസ്‌കാരം സൗദിയിലെ എല്ലാ പ്രവിശ്യകളിലും നടത്തുവാനാണ് സല്‍മാന്‍ രാജാവിന്റെ ആഹ്വാനം.


Also Read: ഗ്രാമത്തില്‍ സമാധാനം നിലനില്‍ക്കാന്‍ കോടതിക്കു പുറത്ത് ഒത്തുതീര്‍പ്പിന് തയ്യാറാകണമെന്ന് പഞ്ചായത്ത്; സമ്മര്‍ദ്ദങ്ങള്‍ക്ക് കീഴടങ്ങില്ലെന്ന് ജുനൈദിന്റെ കുടുംബം


രാജാവിന്റെ ആഹ്വാനം സൗദി റോയല്‍ കോര്‍ട്ടാണ് പ്രസ്താവനയിലൂടെ അറിയിച്ചത്. കഴിഞ്ഞ് കുറച്ചു നാളായി രൂക്ഷമായ വരള്‍ച്ചയാണ് സൗദി നേരിടുന്നത്.

സൗദിയുടെ പല ഭാഗങ്ങളിലും വരള്‍ച്ച മൂലം കൃഷിക്കാരും മറ്റും കഷ്ടത അനുഭവിക്കുന്നുണ്ട്. ഇസ്തിസ്ഗ നിസ്‌കാരത്തിലും പ്രാര്‍ത്ഥനയിലും സ്വദേശി-വിദേശി വ്യത്യാസമില്ലാതെ എല്ലാ വിശ്വാസികളും പങ്കുകൊള്ളും.

രാജ്യത്തെ എല്ലാ പ്രവിശ്യകളിലുമുള്ള പള്ളികള്‍, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ എന്നിവിടങ്ങിളില്‍ പുലര്‍ച്ചെയാണ് പ്രാര്‍ത്ഥന നടക്കുക.

Advertisement