എഡിറ്റര്‍
എഡിറ്റര്‍
സൗദിയില്‍ മലയാളികള്‍ ഉള്‍പ്പെടെയുള്ള വിദേശികള്‍ ജോലി ചെയ്യുന്നത് തുച്ഛവേതനത്തിന് : കണക്കുമായി സൗദി തൊഴില്‍മന്ത്രാലയം
എഡിറ്റര്‍
Thursday 27th October 2016 3:04pm

saudisales


നിര്‍മാണമേഖലയിലാണ് കൂടുതല്‍ കൂടുതല്‍ വിദേശികള്‍ തൊഴിലെടുക്കുന്നത്. 905 റിയാലില്‍ അതായത് ഏതാണ്ട് 16,127 രൂപയിലും കുറവാണ് ഇവരുടെ വേതനമെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു.


സൗദി: സൗദിയില്‍ ജോലി ചെയ്യുന്ന മലയാളികള്‍ ഉള്‍പ്പെടെയുള്ള പ്രവാസികളുടെ വേതനം വളരെ തുച്ഛമെന്ന് കണക്കുകള്‍.

സ്വകാര്യമേഖലയില്‍ ഏതാണ്ട്  60 ലക്ഷംത്തോളം പേരാണ് കുറഞ്ഞകൂലിക്ക് തൊഴിലെടുക്കുന്നത്. സൗദി തൊഴില്‍ സാമൂഹിക വികസന മന്ത്രാലയമാണ് കണക്കുകള്‍ പുറത്തുവിട്ടത്.

ഏതാണ്ട് 10.6 ദശലക്ഷം തൊഴിലാളികളാണ് സൗദിയിലെ സ്വകാര്യമേഖലയില്‍ ജോലിചെയ്യുന്നത്. ഇവരില്‍ 84 ശതമാനവും വിദേശികളാണ്. 16 ശതമാനം പേര്‍ സൗദി സ്വദേശികളാണ്. സ്വകാര്യമേഖലയില്‍ 88.8 ലക്ഷം വിദേശികള്‍ ജോലിചെയ്യുന്നു. 17.3 ലക്ഷം സൗദി ജീവനക്കാരും സ്വകാര്യ മേഖലയിലുണ്ട്.

നിര്‍മാണമേഖലയിലാണ് കൂടുതല്‍ കൂടുതല്‍ വിദേശികള്‍ തൊഴിലെടുക്കുന്നത്. 905 റിയാലില്‍ അതായത് ഏതാണ്ട് 16,127 രൂപയിലും കുറവാണ് ഇവരുടെ വേതനമെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു.

സേവന മേഖലയില്‍ ജോലി ചെയ്യുന്ന 26 ലക്ഷം വിദേശികള്‍ക്ക് 784 റിയാലാണ് (13971 രൂപ) ശരാശരി വേതനം ലഭിക്കുന്നത്. കൃഷി, കാലിവളര്‍ത്തല്‍, മത്സ്യബന്ധന മേഖലയില്‍ 5,73,000 വിദേശികള്‍ ജോലിചെയ്യുന്നു. ഇവര്‍ക്ക് ശരാശരി 722 റിയാലാണ് (12,866 രൂപ) വേതനം.

2014ല്‍ 15.5 ലക്ഷം സൗദികളാണ് സ്വകാര്യമേഖലയില്‍ ഉണ്ടായിരുന്നത്. കഴിഞ്ഞ വര്‍ഷം സ്വകാര്യമേഖലയില്‍ സൗദി ജീവനക്കാരുടെ എണ്ണത്തില്‍ 1,79,000 പേരുടെ വര്‍ധനയുണ്ടായിയിരുന്നു.

കഴിഞ്ഞ വര്‍ഷം 4,08,000 വിദേശികള്‍ പുതുതായി സ്വകാര്യമേഖലയില്‍ പ്രവേശിച്ചു. 2014ല്‍ സ്വകാര്യമേഖലയില്‍ 84.7 ലക്ഷം വിദേശികളാണ് ഉണ്ടായിരുന്നത്.

കഴിഞ്ഞ വര്‍ഷം സ്വകാര്യമേഖലയില്‍ ജീവനക്കാരുടെ വേതനത്തില്‍ കുറവുണ്ടായി. 4967 റിയാലാണ് സൗദി ജീവനക്കാരുടെ ശരാശരി വേതനം. 2014ല്‍ ഇത് 4973 റിയാലായിരുന്നു. 1154 റിയാല്‍ ആണ് വിദേശികളുടെ ശരാശരി വേതനം. 2014ല്‍ വിദേശികളുടെ ശരാശരി വേതനം 1157 റിയാലായിരുന്നു.

സൗദികളും വിദേശികളും അടക്കമുള്ള സ്വകാര്യമേഖലാ ജീവനക്കാരുടെ എണ്ണത്തില്‍ കഴിഞ്ഞ വര്‍ഷം 5.9 ശതമാനം (5,87,000 പേര്‍) വര്‍ധനയുണ്ടായി.

Advertisement