മദീനയിലെ പള്ളി സന്ദര്‍ശിക്കാനെത്തിയ ആറുവയസുകാരനെ ശിയാ ആയതിന്റെ പേരില്‍ തലയറുത്തുകൊന്ന സംഭവം: നീതിയാവശ്യപ്പെട്ട് സൗദിയില്‍ പ്രതിഷേധം
Middle East
മദീനയിലെ പള്ളി സന്ദര്‍ശിക്കാനെത്തിയ ആറുവയസുകാരനെ ശിയാ ആയതിന്റെ പേരില്‍ തലയറുത്തുകൊന്ന സംഭവം: നീതിയാവശ്യപ്പെട്ട് സൗദിയില്‍ പ്രതിഷേധം
ന്യൂസ് ഡെസ്‌ക്
Tuesday, 12th February 2019, 11:18 am

 

റിയാദ്: ശിയാ മുസ്‌ലിം ആയതിന്റെ പേരില്‍ ആറുവയസുകാരനെ മാതാവിന്റെ മുമ്പില്‍ തലയറുത്തു കൊന്ന സംഭവത്തില്‍ സൗദിയില്‍ പ്രതിഷേധം. ജസ്റ്റിസ് ഫോര്‍ സക്കരിയ എന്ന മുദ്രാവാക്യമുയര്‍ത്തിയാണ് സൗദിയില്‍ ഒരു വിഭാഗം പ്രതിഷേധവുമായി മുന്നോട്ടുവന്നിരിക്കുന്നത്.

മദീനയിലെ പള്ളി സന്ദര്‍ശിക്കാനെത്തിയതായിരുന്നു ഇരുവരും. അവരോട് നിങ്ങള്‍ ശിയാ മുസ്‌ലീം ആണോയെന്ന് ഒരാള്‍ ചോദിച്ചു. അതെയെന്ന് മാതാവ് പറഞ്ഞപ്പോള്‍ അവരെ തള്ളിയിട്ട് മകനെ പിടിച്ചുകൊണ്ടുപോയി അമ്മയുടെ മുമ്പില്‍വെച്ച് തലയറുത്ത് കൊലപ്പെടുത്തുകയായിരുന്നു.

Also read:രാജ്യത്തെ ഏറ്റവും വേഗമേറിയ ട്രെയിൻ “വന്ദേഭാരത്” വെള്ളിയാഴ്ച  മുതൽ

സക്കരിയയ്ക്ക് നീതി ആവശ്യപ്പെട്ട് #JusticeforZakaria എന്ന ഹാഷ്ടാഗില്‍ സോഷ്യല്‍ മീഡിയ കാമ്പെയ്‌നും തുടങ്ങിയിട്ടുണ്ട്.

സൗദി അറേബ്യന്‍ ജനസംഖ്യയില്‍ നാലില്‍ മൂന്ന് ഭാഗവും സുന്നി വിഭാഗക്കാരാണ്.

പൊട്ടിയ ഗ്ലാസ് ഉപയോഗിച്ചാണ് അക്രമി കൊലപാതകം നടത്തിയത്. കുട്ടിയുടെ മാതാവ് അല്‍പ്പം അകലെ നിന്ന് സംഭവം കാണുന്നുണ്ടായിരുന്നു. അവര്‍ നിലവിളിക്കുകയും തടയാന്‍ ശ്രമിക്കുകയും പിന്നീട് ബോധരഹിതയായി വീഴുകയും ചെയ്തു. അക്രമി ടാക്സി ഡ്രൈവറാണ്.