എഡിറ്റര്‍
എഡിറ്റര്‍
25 വര്‍ഷത്തിന് ശേഷം ബാഗ്ദാദ് എംബസി സൗദി വീണ്ടും തുറന്നു
എഡിറ്റര്‍
Wednesday 16th December 2015 12:42pm

saudi-embassyബാഗ്ദാദ്: ബാഗ്ദാദിലെ സൗദി എംബസി 25 വര്‍ഷത്തിന് ശേഷം സൗദി വീണ്ടും തുറന്നു.

കുവൈത്തിലെ ഇറാഖ് അധിനിവേശത്തെ തുടര്‍ന്നുണ്ടായ പ്രശ്‌നങ്ങളെ തുടര്‍ന്നായിരുന്നു ബാഗ്ദാദിലെ സൗദി എംബസി അടച്ചുപൂട്ടിയതെന്ന് വിദേശമന്ത്രാലയം അറിയിച്ചു.

സൗദി എംബസിയിലെ സ്റ്റാഫുകള്‍ ഇന്ന് തന്നെ ബാഗ്ദാദ് എംബസിയില്‍ എത്തിച്ചേരുമെന്ന് അധികൃതര്‍ വ്യക്തമാക്കി. എയര്‍പോര്‍ട്ടില്‍ എത്തുന്ന സ്റ്റാഫ് അംഗങ്ങള്‍ വിദേശകാര്യമന്ത്രാലയത്തിലെ ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ച നടത്തും.

ഡെപ്യൂട്ടി അംബാസിഡറുടെ നേതൃത്വത്തില്‍ 35 സ്റ്റാഫുകളാണ് ഉണ്ടാവുക. ഇറാഖിന് സ്വയംഭരണാവകാശമുള്ള തലസ്ഥാനമായ കുര്‍ദിഷ് മേഖലയിലെ എര്‍ബില്‍ പ്രവിശ്യയില്‍ പുതിയ കോണ്‍സുലേറ്റ് വൈകാതെ തന്നെ തുറക്കാന്‍ സാധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് സൗദി വ്യക്തമാക്കി.

1990 ലാണ് സൗദി അറേബ്യയും ഇറാഖ് തമ്മിലുള്ള നയതന്ത്രബന്ധം തകരുന്നത്. അമേരിക്കന്‍ അധിനിവേശത്തിലൂടെ സദ്ദാം ഹുസൈനെ കീഴടക്കിയതിന് ശേഷം 2004 ല്‍ ഇത് പുനഃസ്ഥാപിച്ചിരുന്നു.

Advertisement