എഡിറ്റര്‍
എഡിറ്റര്‍
സൗദിയില്‍ ഇനി സ്ത്രീകള്‍ക്കും അപകടസാധ്യതയുള്ള ജോലികള്‍ ചെയ്യാം
എഡിറ്റര്‍
Wednesday 25th November 2015 2:18pm

saudi-womenസൗദി: സൗദിയില്‍ ഇനി സ്ത്രീകള്‍ക്കും അപകട സാധ്യതയുള്ള ജോലികള്‍ ചെയ്യാം. ആപല്‍ക്കരമായ ജോലികള്‍ ചെയ്യുന്നതില്‍ നിന്നും സ്ത്രീകളെ വിലക്കിയിരുന്ന നിലവിലുള്ള തൊഴില്‍നിയമത്തില്‍ സര്‍ക്കാര്‍ ഇളവ് വരുത്തിയതായാണ് റിപ്പോര്‍ട്ട്.

അന്താരാഷ്ട്ര ലേബര്‍ ഓര്‍ഗനൈസേഷന്റെ സമ്മര്‍ദ്ദത്തെ തുടര്‍ന്നാണ് നിലവിലെ തൊഴില്‍ നിയമത്തില്‍ മാറ്റം വരുത്തിയതെന്ന് സൗദിയിലെ അറബിക് ന്യൂസ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.

സ്ത്രീതൊഴിലാളികളെ അപകടകരമായ ജോലിയില്‍ നിന്നും വിലക്കുന്ന നിയമം അവിടെ നിലവിലുണ്ടായിരുന്നു. സ്ത്രീക്കും പുരുഷനും തുല്യതൊഴിലവസരം എന്ന അന്താരാഷ്ട്ര ലേബര്‍ ഓര്‍ഗനൈസേഷന്റെ നിയമത്തെ സാധൂകരിക്കുന്നതല്ല ഇതെന്ന് ഐ.എല്‍. ഒ വാദിച്ചു.

ഇതേത്തുടര്‍ന്നാണ് പുരുഷന്‍മാര്‍ ചെയ്യുന്ന അപകടസാധ്യതയുള്ള എല്ലാ തൊഴിലുകളും സ്ത്രീകള്‍ക്കും ചെയ്യാന്‍ അനുവാദം നല്‍കിക്കൊണ്ട് തൊഴില്‍ നിയമത്തില്‍ മാറ്റം വരുത്താന്‍ ഭരണകൂടം ഒരുങ്ങുന്നത്.

എന്നാല്‍ വിഷയത്തില്‍ അന്താരാഷ്ട്ര ലേബര്‍ ഓര്‍ഗനൈസേഷനും തൊഴില്‍ മന്ത്രാലയവും രണ്ടു തട്ടിലാണെന്ന് തൊഴില്‍ മന്ത്രാലയത്തെ ഉദ്ദരിച്ച് മക്ക ന്യൂസ്‌പേപ്പര്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

സൗദി അറേബ്യ റിപ്പോര്‍ട്ട് ഐ.എല്‍.ഒയുടെ ആര്‍ട്ടിക്കിള്‍ 149 പ്രകാരമുള്ള ലേബര്‍ നിയമം  നേരത്തെ അംഗീകരിച്ചിരുന്നു എന്നാല്‍ പുരുഷനൊപ്പം തന്നെ തുല്യ തൊഴിലവസരങ്ങള്‍ സ്ത്രീകള്‍ക്കും ഉറപ്പുനല്‍കണമെന്ന പുതിയ ഉപവാക്യം കൂടി നിയമത്തിന്റെ ഭാഗമാക്കണമെന്നാണ് അന്താരാഷ്ട്ര ലേബര്‍ ഓര്‍ഗനൈസേഷന്റെ ആവശ്യം.

Advertisement