എഡിറ്റര്‍
എഡിറ്റര്‍
ചൈനീസ് ഡ്രോണുകള്‍ സ്വന്തമാക്കാനൊരുങ്ങി സൗദി
എഡിറ്റര്‍
Thursday 1st September 2016 3:46pm

chinadron


നിരീക്ഷണ ശേഷിയുള്ള വിമാനങ്ങളും ഇക്കൂട്ടത്തില്‍ പെടും. ഇത്തരം ഡ്രോണുകള്‍ സ്വന്തമാക്കുന്ന ആദ്യ അറബ് രാജ്യമാണ് സൗദിയെന്ന് ഗ്ലോബല്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു


ജിദ്ദ: ചൈനയുടെ ഹൈ ടെക് ഡ്രോണുകള്‍ സ്വന്തമാക്കാനൊരുങ്ങി സൗദി. ഇതിന്റെ ഭാഗമായി ചൈനയുമായി ഭരണകൂടം കരാര്‍ ഒപ്പിട്ടുകഴിഞ്ഞു. എന്നാല്‍ എത്ര വിമാനങ്ങളാണ് വാങ്ങുന്നതെന്ന കാര്യം വ്യക്തമല്ല.

വിങ് ലൂങ് അണ്‍മാന്‍ഡ് ഡ്രോണുകളാണ് സൗദി വാങ്ങുന്നത്. എംക്യൂവണ്‍ പ്രിഡേറ്റര്‍ മോഡലുകളിലുള്ള ഡ്രോണുകളാണ് സൗദി ചൈനയില്‍ നിന്നും സ്വന്തമാക്കുന്നു. 2 എയര്‍ഗ്രൗണ്ട് മിസൈലുകള്‍ വരെ വഹിക്കാന്‍ ശേഷിയുള്ളവയാണ് ഇവയെന്നാണ് അറിയുന്നത്.

നിരീക്ഷണ ശേഷിയുള്ള വിമാനങ്ങളും ഇക്കൂട്ടത്തില്‍ പെടും. ഇത്തരം ഡ്രോണുകള്‍ സ്വന്തമാക്കുന്ന ആദ്യ അറബ് രാജ്യമാണ് സൗദിയെന്ന് ഗ്ലോബല്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു. ചെങ്ദു എയര്‍ക്രാഫ്റ്റ് ഇന്‍ഡസ്ട്രി ഗ്രൂപ്പാണ് ഡ്രോണുകള്‍ വികസിപ്പിച്ചെടുത്ത്.

നാല് രാജ്യങ്ങള്‍ക്കാണ് ചൈന ഡ്രോണുകള്‍ വിറ്റഴിക്കുകയെന്ന് കഴിഞ്ഞ വര്‍ഷം ഇറക്കിയ കുറിപ്പില്‍രാജ്യം വ്യക്തമാക്കിയിരുന്നു. എന്നാല്‍ സെന്‍ട്രല്‍ ഏഷ്യയിലെ ഏതൊക്കെ രാജ്യങ്ങളാണ് ഇവയെന്ന് പുറത്തുവിട്ടിരുന്നില്ല.

20 മണിക്കൂറിനുള്ളില്‍ 4000 കിലോമീറ്റര്‍ വേഗതയില്‍ പറക്കാന്‍ കഴിയുന്ന വിമാനങ്ങളാണ് ഇവയെന്നാണ് അറിയുന്നത്. 200 കിലോഗ്രാമാണ് ഭാരം. ലേസര്‍ സെന്‍സര്‍ സൗകര്യവും ഇതിലുണ്ടെന്നാണ് അറിയുന്നത്. എന്നാല്‍ ഡ്രോണുകളുടെ കൈമാറ്റം എന്നുനടക്കുമെന്ന കാര്യം വ്യക്തമല്ല.

Advertisement