എഡിറ്റര്‍
എഡിറ്റര്‍
സൗദി എയര്‍ലൈന്‍സ് ഇനി തിരുവന്തപുരത്തേക്കും
എഡിറ്റര്‍
Thursday 3rd August 2017 3:18pm

റിയാദ് :തെക്കന്‍,മധ്യ കേരളത്തിലെ പ്രവാസികള്‍ക്ക് ആഹ്ലാദം പകരുന്ന വാര്‍ത്തയാണ് കഴിഞ്ഞ ആഴ്ച്ച സൗദി എയര്‍ലൈന്‍സ് പുറത്തു വിട്ടത്. തിരുവനന്തപുരത്തേക്ക് ഒക്ടോബര്‍ 1 മുതല്‍ റിയാദ്, ജിദ്ദ എന്നിവടങ്ങളില്‍ നിന്ന് നേരിട്ടുള്ള സര്‍വീസ് തുടങ്ങുവാന്‍ സൗദി അധികൃതര്‍ തീരുമാനിച്ചു.

ചൊവ്വ, വെള്ളി, ഞായര്‍ ദിവസങ്ങളില്‍ പുലര്‍ച്ചെ 4:40 ന് റിയാദ് കിങ്ഖാലിദ് അന്താരാഷ്ട വിമാനത്താവളത്തില്‍ നിന്ന് പുറപ്പെട്ട് ഉച്ചയ്ക്ക് ഉച്ചയ്ക്ക് 12:15 ന് തിരുവന്തപുരത്തു പറന്നിറങ്ങും.

അറിയിപ്പ് വന്ന സമയം മുതല്‍ ബുക്കിങ് തുടങ്ങി കഴിഞ്ഞതായി ട്രാവല്‍ മേഖലയിലുള്ളവര്‍ പറയുന്നു. തിരുവനന്തപുരത്തു സൗദി എയര്‍ലൈന്‍സിന്റെ ഓഫീസ് തുറന്നിട്ടുണ്ട്.

Advertisement