സര്‍പ്രൈസുമായി സ്റ്റാന്‍ലി; സാറ്റര്‍ഡേ നൈറ്റ് ട്രെയ്‌ലര്‍
Film News
സര്‍പ്രൈസുമായി സ്റ്റാന്‍ലി; സാറ്റര്‍ഡേ നൈറ്റ് ട്രെയ്‌ലര്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Monday, 5th September 2022, 7:34 pm

നിവിന്‍ പോളി നായകനാവുന്ന സാറ്റര്‍ഡേ നൈറ്റിന്റെ ട്രെയ്‌ലര്‍ പുറത്ത്. സുഹൃത്ത് ബന്ധത്തിന് പ്രാധാന്യം നല്‍കി നിര്‍മിച്ചിരിക്കുന്ന ചിത്രത്തിന്റെ ട്രെയ്‌ലര്‍ സ്റ്റാന്‍ലി എന്ന ചെറുപ്പക്കാരന്റേയും അവന്റെ സുഹൃത്തുക്കളുടെയും ജീവിതത്തിലൂടെയാണ് കടന്നുപോകുന്നത്.

കായം കുളം കൊച്ചുണ്ണിക്ക് ശേഷം നിവിന്‍ പോളിയും റോഷന്‍ ആന്‍ഡ്രൂസും ഒന്നിക്കുന്ന ചിത്രത്തില്‍ സൈജു കുറുപ്പ്, അജു വര്‍ഗീസ്, സിജു വില്‍സണ്‍, ഗ്രേസ് ആന്റണി, സാനിയ ഇയ്യപ്പന്‍, മാളവിക, പ്രതാപ് പോത്തന്‍, ശാരി, വിജയ് മേനോന്‍, അശ്വിന്‍ മാത്യു എന്നിങ്ങനെ വലിയ താരനിര തന്നെയാണ് എത്തുന്നത്.

സ്റ്റാന്‍ലി എന്ന കഥാപാത്രത്തെയാണ് ചിത്രത്തില്‍ നിവിന്‍ പോളി അവതരിപ്പിക്കുന്നത്. നവീന്‍ ഭാസ്‌കര്‍ ആണ് ചിത്രത്തിന്റെ രചന. പൂജാ റിലീസ് ആയി സെപ്റ്റംബര്‍ അവസാനവാരം ചിത്രം തിയേറ്ററുകളില്‍ എത്തും.

ദുബൈ, ബെംഗളൂരു, മൈസൂരു എന്നിവിടങ്ങളിലായാണ് ചിത്രത്തിന്റെ ഷൂട്ടിങ് നടന്നത്. അജിത്ത് വിനായക ഫിലിംസിന്റെ ബാനറില്‍ വിനായക അജിത്ത് ആണ് സാറ്റര്‍ഡേ നൈറ്റ് നിര്‍മിക്കുന്നത്.

അസ്ലം കെ. പുരയില്‍ ഛായാഗ്രഹണം നിര്‍വഹിക്കുന്ന ചിത്രത്തിനായി ജേക്‌സ് ബിജോയ് സംഗീതം പകരുന്നു. പ്രൊഡക്ഷന്‍ ഡിസൈന്‍ അനീസ് നാടോടി, വസ്ത്രാലങ്കാരം സുജിത്ത് സുധാകരന്‍, മേക്കപ്പ് സജി കൊരട്ടി, കലാസംവിധാനം ആല്‍വിന്‍ അഗസ്റ്റിന്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ നോബിള്‍ ജേക്കബ്, കളറിസ്റ്റ് ആശിര്‍വാദ് ഹദ്കര്‍, ഡി.ഐ.പ്രൈം ഫോക്കസ് മുംബൈ, സൗണ്ട് ഡിസൈന്‍ രംഗനാഥ് രവി, ഓഡിയോഗ്രാഫി രാജകൃഷ്ണന്‍ എം.ആര്‍, ആക്ഷന്‍ അലന്‍ അമിന്‍, മാഫിയ ശശി, കൊറിയോഗ്രഫി വിഷ്ണു ദേവ, സ്റ്റില്‍സ് സലീഷ് പെരിങ്ങോട്ടുക്കര, പൊമോ സ്റ്റില്‍സ് ഷഹീന്‍ താഹ, ഡിസൈന്‍ ആനന്ദ് രാജേന്ദ്രന്‍, മാര്‍ക്കറ്റിങ് കണ്‍സള്‍ട്ടന്റ്‌സ് കാറ്റലിസ്റ്റ്, പി.ആര്‍.ഒ ശബരി, ഡിജിറ്റല്‍ മാര്‍ക്കറ്റിങ് ഹെയിന്‍സ്.

Content Highlight: saturday night trailer starring nivin pauly