എഡിറ്റര്‍
എഡിറ്റര്‍
കൊലവിളി പ്രസംഗം; ശശികലയ്‌ക്കെതിരെ വി.ഡി സതീശന്‍ ഡി.ജി.പിയ്ക്ക് പരാതി നല്‍കി
എഡിറ്റര്‍
Sunday 10th September 2017 5:53pm

തിരുവനന്തപുരം: പൊതുവേദിയില്‍ എഴുത്തുകാരെ പ്രസംഗത്തിലൂടെ ഭീഷണിപ്പെടുത്തിയെന്ന് കാണിച്ച് ഹിന്ദു ഐക്യവേദി നേതാവ് ശശികലയ്‌ക്കെതിരെ വി.ഡി സതീശന്‍ പരാതി നല്‍കി. ശശികലയ്‌ക്കെതിരെ കേസെടുക്കണമെന്നാവശ്യപ്പെട്ടുകൊണ്ട് ഡി.ജി.പിയ്ക്കാണ് സതീശന്‍ പരാതി നല്‍കിയത്.

പറവൂരിലെ പൊതുയോഗത്തിനിടെയായിരുന്നു മതേതരവാദികളായ എഴുത്തുകാര്‍ക്കെതിരെ ശശികലയുടെ കൊലവിളിപ്രസംഗം. ഗൗരി ലങ്കേഷിനുണ്ടായ അവസ്ഥ എല്ലാവരും പാഠമാക്കണമെന്നും ഗൗരി ലങ്കേഷിനെ പോലെ ഇരകളാകാതിരിക്കണമെങ്കില്‍ മൃത്യുജ്ഞയഹോമം നടത്തണമെന്നുമായിരുന്നു ശശികലയുടെ പ്രസംഗം.


Also Read: ഇന്ന് എന്റെ മകള്‍, നാളെ ഇതാര്‍ക്കും സംഭവിക്കാം; ആ സ്‌കൂള്‍ അടച്ചുപൂട്ടണം: ദല്‍ഹിയില്‍ ബലാത്സംഗത്തിന് ഇരയായ 5 വയസുകാരിയുടെ അമ്മ


സംഘപരിവാറിനെതിരെ വിമര്‍ശനം നടത്തുന്നവര്‍ സൂക്ഷിക്കണമെന്നും ശശികല പറഞ്ഞു. അതേസമയം ശശികലയുടെ പ്രസംഗം പരിശോധിച്ചുവരികയാണെന്ന് പറവൂര്‍ പൊലീസ് വ്യക്തമാക്കി. ഓഡിയോയും വീഡിയോയുമടക്കമുള്ള തെളിവുകള്‍ ശേഖരിച്ചിട്ടുണ്ടെന്നും പൊലീസ് അറിയിച്ചു.

എന്നാല്‍ കോണ്‍ഗ്രസാണ് മതേതര എഴുത്തുകാരെ കൊല്ലുന്നതെന്നും അതാണ് താന്‍ പ്രസംഗിച്ചതെന്നുമാണ് ശശികലയുടെ പക്ഷം. എഴുത്തുകാര്‍ മൃത്യുഞ്ജയഹോമം നടത്തുന്നത് നല്ലതാണെന്നാണ് താന്‍ പറഞ്ഞതെന്നും ശശികല പറയുന്നു.

Advertisement