എഡിറ്റര്‍
എഡിറ്റര്‍
വിജയത്തെ ആഘോഷിക്കാറില്ല; തോല്‍വിയില്‍ കരയാറുമില്ല, ശശികുമാറുമായുള്ള അഭിമുഖം
എഡിറ്റര്‍
Friday 14th June 2013 3:56pm

സംവിധാനം എന്ന് പറയുന്നത് എന്റെ സ്വപ്‌നമാണ്. ആ മേഖലയില്‍ ഞാന്‍ എല്ലായ്‌പ്പോഴും ഉണ്ടാകും. എന്നാല്‍ ഇപ്പോള്‍ അഭിനയത്തേയും ഞാന്‍ സ്‌നേഹിച്ചുകൊണ്ടിരിക്കുകയാണ്. അഭിനേതാവ് എന്ന നിലയില്‍ ആളുകള്‍ എന്നെ അംഗീകരിക്കുന്നുണ്ടെന്ന് അറിയാം. എന്നാല്‍ അവരുടെ സ്‌നേഹം അതില്‍ മാത്രം ഒതുങ്ങരുതെന്ന നിര്‍ബന്ധമുണ്ട്.ശശികുമാര്‍ സംസാരിക്കുന്നു.


sasi-kumar

lineഫേസ്ടുഫേസ്  / ശശികുമാര്‍

മൊഴിമാറ്റം / ആര്യരാജന്‍

line

സംവിധായകന്‍, നിര്‍മാതാവ്, നടന്‍ എന്നിങ്ങനെ സിനിമയിലെ ഓരോ മേഖലയിലും കൈവെച്ച താരമാണ് ശശികുമാര്‍. സംവിധായകന്‍ എന്ന നിലയിലും നിര്‍മാതാവ് എന്ന നിലയിലും നടന്‍ എന്ന നിലയിലും തൊട്ടതെല്ലാം പൊന്നാക്കിയ വ്യക്തി.

സംവിധായക കുപ്പായം ആദ്യമായണിഞ്ഞ സുബ്രഹ്മണ്യപുരം ഒരു ക്ലാസിക് ഹിറ്റായിരുന്നു. നിര്‍മാതാവായ പസങ്ക നാഷനല്‍ അവാര്‍ഡ് കരസ്ഥമാക്കി. സുന്ദരപാണ്ഡ്യന്‍ എന്ന ചിത്രം നൂറ് ദിവസം പിന്നിടുന്നു. കുട്ടി പുലിയും ബോക്‌സ് ഓഫീസ് ഹിറ്റിലേക്ക് കുതിക്കുന്നു…ശശികുമാറിന്റെ സിനിമാ വിശേഷങ്ങള്‍ ഇങ്ങനെ പോകുന്നു…

Ads By Google

കൂടുതല്‍ അഭിനയവും കുറച്ച് സംവിധാനവും എന്നതാണോ പുതിയ പോളിസി ?

അങ്ങനെയില്ല, നിങ്ങള്‍ക്ക് കുറേ ചിത്രത്തില്‍ ഒരേ സമയം അഭിനയിക്കാം. എന്നാല്‍ സംവിധാനം അങ്ങനെയല്ല. ഒരു സമയം ഒരു ചിത്രമേ സംവിധാനം ചെയ്യാന്‍ സാധിക്കുള്ളൂ. സിനിമ സംവിധാനം ചെയ്യുന്നതിന് മുന്‍പ് വലിയൊരു പ്ലാനിങ്ങും പദ്ധതിയും ഉണ്ടായിരിക്കണം. എന്നാല്‍ അഭിനയിക്കാന്‍ അങ്ങനെ വേണമെന്ന് തോന്നുന്നില്ല. അതുകൊണ്ടായിരിക്കാം സംവിധായകനേക്കാള്‍ കൂടുതല്‍ നടനായി എന്നെ നിങ്ങള്‍ കാണുന്നത്.

സിനിമയില്‍ അഭിനയിക്കുന്നത് ആ പ്രതിഫലം ഉപയോഗിച്ച് കൂടുതല്‍ പുതിയ സിനിമ നിര്‍മിക്കാനാണോ ?

ഒരിക്കലുമല്ല. അഭിനയത്തെ ഇഷ്ടപ്പെടുന്നത് കൊണ്ട് തന്നെയാണ് ഓരോ സിനിമയിലും വേഷമിടുന്നത്. അത് ഞാന്‍ ആസ്വദിച്ച് തന്നെയാണ് ചെയ്യുന്നതും. പണത്തിന് വേണ്ടി ഞാന്‍ ഒരിക്കലും അഭിനയിച്ചിട്ടില്ല. എന്നെ സംബന്ധിച്ച് ഞാന്‍ ചെയ്യുന്ന ഒരു തൊഴിലിനും പണം ഒരു വലിയ ഘടകമായി എടുത്തിട്ടില്ല. എനിയ്ക്ക് എന്താണോ ഇഷ്ടമുള്ളത് അതാണ് ഞാന്‍ ഇതുവരെ ചെയ്തിട്ടുള്ളത്.

എന്റെ അഭിനയം ആളുകള്‍ക്ക് ഇഷ്ടമായി. അതിന് ശേഷം കൂടുതല്‍ സിനിമകള്‍ ചെയ്യാനുള്ള ധൈര്യം ലഭിച്ചു

സംവിധാനം എന്ന് പറയുന്നത് എന്റെ സ്വപ്‌നമാണ്. ആ മേഖലയില്‍ ഞാന്‍ എല്ലായ്‌പ്പോഴും ഉണ്ടാകും. എന്നാല്‍ ഇപ്പോള്‍ അഭിനയത്തേയും ഞാന്‍ സ്‌നേഹിച്ചുകൊണ്ടിരിക്കുകയാണ്. അഭിനേതാവ് എന്ന നിലയില്‍ ആളുകള്‍ എന്നെ അംഗീകരിക്കുന്നുണ്ടെന്ന് അറിയാം. എന്നാല്‍ അവരുടെ സ്‌നേഹം അതില്‍ മാത്രം ഒതുങ്ങരുതെന്ന നിര്‍ബന്ധമുണ്ട്.

സുബ്രഹ്മണ്യപുരം സംവിധാനം ചെയ്യുന്ന സമയത്ത് താങ്കള്‍ പറഞ്ഞിരുന്നു മറ്റൊരു നടനും ആ കഥാപാത്രത്തെ ഏറ്റെടുക്കാത്തതുകൊണ്ടാണ് താങ്കള്‍ തന്നെ അഭിനയിക്കാന്‍ തീരുമാനിച്ചതെന്ന്? ആ സമയത്ത് താങ്കള്‍ അഭിനയം എന്ന കലയെ ഇഷ്ടപ്പെട്ടിരുന്നോ ?

തീര്‍ച്ചയായും. ആ സമയത്ത് അത് തന്നെയായിരുന്നു സാഹചര്യം. എന്റെ സുഹൃത്തായ സമുദ്രക്കനി നാടോടികള്‍ എന്ന സിനിമയില്‍ അഭിനയിക്കാനായി എന്നെ വിളിച്ചു. ആളുകള്‍ എന്നെ സ്വീകരിക്കുമെന്ന് ഉറപ്പാണെങ്കില്‍ ആ വേഷം ചെയ്യാമെന്ന് പറഞ്ഞു. ആളുകള്‍ എന്നെ അംഗീകരിച്ചാല്‍ മാത്രമേ തുടര്‍ന്നും അഭിനയിക്കുള്ളൂ എന്ന് തീരുമാനിച്ചിരുന്നു.

എന്റെ അഭിനയം ആളുകള്‍ക്ക് ഇഷ്ടമായി. അതിന് ശേഷം കൂടുതല്‍ സിനിമകള്‍ ചെയ്യാനുള്ള ധൈര്യം ലഭിച്ചു. ഇപ്പോള്‍ എന്റെ ആത്മാവിലും ഒരു നടനുണ്ട്. അഭിനയം എനിയ്ക്ക് വലിയൊരളവില്‍ സന്തോഷം നല്‍കുന്നുണ്ട്.

doolnews-andoid
അടുത്ത പേജില്‍ തുടരുന്നു

Advertisement