എഡിറ്റര്‍
എഡിറ്റര്‍
ജയലളിതയുടെ മരണത്തില്‍ പുതിയ ട്വിസ്റ്റ്: ആശുപത്രി ദൃശ്യങ്ങള്‍ പുറത്തുവിടുമെന്ന ഭീഷണിയുമായി ശശികലയുടെ ബന്ധു
എഡിറ്റര്‍
Friday 21st April 2017 3:39pm

ചെന്നൈ: തമിഴ്‌നാട് മുന്‍ മുഖ്യമന്ത്രി ജയലളിതയുടെ അവസാന നിമിഷങ്ങളിലെ ആശുപത്രി ദൃശ്യങ്ങള്‍ പുറത്തുവിടുമെന്ന ഭീഷണിയുമായി ശശികല നടരാജന്റെ ബന്ധു. ശശികലയും ജയലളിതയും തമ്മിലുള്ള ബന്ധം എന്തായിരുന്നു എന്നതിന് തെളിവായി ഈ ദൃശ്യങ്ങള്‍ പുറത്തുവിടുമെന്നാണ് ശശികലയുടെ ബന്ധുവായ ജയാനന്ദ് ദിവാകരന്‍ ഫേസ്ബുക്കിലൂടെ ഭീഷണിപ്പെടുത്തിയത്.

ശശികലയുടെ ഇപ്പോഴത്തെ എതിരാളിയും തമിഴ്‌നാട് മുന്‍ മുഖ്യമന്ത്രിയുമായ ഒ.പനീര്‍ശെല്‍വം ക്യാമ്പ് ലക്ഷ്യമിട്ടാണ് ജയാനന്ദിന്റെ ഭീഷണി. ജയലളിതയുടെ മരണത്തിനു പിന്നില്‍ ശശികലയുടെ കുടുംബമാണെന്ന ആരോപണവുമായി പനീര്‍ശെല്‍വം ക്യാമ്പ് രംഗത്തെത്തിയിരുന്നു. ഇവര്‍ക്കുള്ള മറുപടിയെന്നോണമാണ് ശശികലയുടെ ബന്ധുവിന്റെ പോസ്റ്റ്.


Must Read: വിവാഹത്തിനിടെ വരന്‍ അബദ്ധത്തില്‍ വധുവിന്റെ ബന്ധുവായ 10വയസുകാരനെ കൊന്നു 


‘കൊലപാതക ആരോപണം ഉയര്‍ന്നിട്ടും പച്ചത്തുണിയില്‍ പൊതിഞ്ഞ അമ്മയെ ശത്രുക്കള്‍ കാണരുതെന്ന് കരുതി അമ്മയുടെ ചിത്രം ശശികല പുറത്തുവിട്ടിട്ടില്ല. ചിന്നമ്മയാണ് ഈ തീരുമാനമെടുത്തത്. മരണം വരെ അവരെ ധീരയായ സിംഹമായി ഞങ്ങള്‍ കാത്തുസൂക്ഷിച്ചു. എന്നാല്‍ പനീര്‍ശെല്‍വം വെറും വോട്ടിനുവേണ്ടി അവരുടെ മൃതശരീരം ശവമഞ്ചത്തിലാക്കി പ്രദര്‍ശിപ്പിച്ചു.’ ജയാനന്ദ് ഫേസ്ബുക്കില്‍ ആരോപിക്കുന്നു.

‘ അമ്മയും ചിന്നമ്മയും തമ്മിലുള്ള സംഭാഷണത്തിന്റെ വീഡിയോ പുറത്തുവന്നാല്‍ സത്യം വെളിവാകും’ എന്നും അദ്ദേഹം പറയുന്നു.

ജയലളിതയുടെ മരണവുമായി ബന്ധപ്പെട്ട് ശശികലയ്‌ക്കെതിരെ ആരോപണവുമായി ആദ്യം രംഗത്തുവന്ന പാണ്ഡ്യനെയും മനോജ് കെ. പാണ്ഡ്യനെയും പോസ്റ്റിലൂടെ ജയാനന്ദ് വിമര്‍ശിക്കുന്നുണ്ട്. സത്യം പുറത്തുവന്നാല്‍ ഇവര്‍ എന്തു ചെയ്യുമെന്നാണ് അദ്ദേഹം ചോദിക്കുന്നത്.

Advertisement