എഡിറ്റര്‍
എഡിറ്റര്‍
ജയിലില്‍ കഴിയുന്ന വി.കെ ശശികല ജയിലിനു പുറത്ത് പോയി; സി.സി.ടി.വി ദൃശ്യങ്ങള്‍ പുറത്ത്
എഡിറ്റര്‍
Monday 21st August 2017 10:20am

 

ബംഗളൂരു: അനധികൃത സ്വത്തുസമ്പാദന കേസില്‍ ശിക്ഷിക്കപ്പെട്ട് ബംഗ്ലൂരിലെ പരപ്പന അഗ്രഹാര സെന്‍ട്രല്‍ ജയിലില്‍ കഴിയുന്ന അണ്ണാ ഡി.എം.കെ നേതാവ് വി.കെ ശശികല ജയിലില്‍ നിന്ന് പുറത്ത് പോകുന്ന ദൃശ്യങ്ങള്‍ പുറത്ത്. തടവുകാര്‍ ധരിക്കുന്ന വേഷത്തിനു പകരം കൂര്‍ത്തയണിഞ്ഞാണ് ശശികല ജയിലിനു പുറത്ത് പോകുന്നത്.

മുന്‍ ജയില്‍ ഡി.ഐ.ജി ഡി രൂപയാണ് ശശികല ജയിലിന്റെ പ്രധാന പ്രവേശന കവാടത്തിലൂടെ നടന്നു വരുന്ന സി.സി.ടി.വി ദൃശ്യം പുറത്ത വിട്ടത്. ശശികലയോടൊപ്പം ബന്ധുകൂടിയായ ഇളവരശിയും നടന്നു വരുന്നത് ദൃശ്യങ്ങളിലുണ്ട്.


Also read  ‘അത് വെട്ടണം ഇത് വെട്ടണം എന്നൊന്നും പറഞ്ഞാല്‍ പറ്റില്ല’; രണ്ടാമൂഴത്തില്‍ വെട്ടി നിരത്തലുകള്‍ ഉണ്ടാകില്ലെന്ന് എം.ടി


ജയിലില്‍ ശശികലക്ക് വി.ഐ.പി പരിഗണന ലഭിക്കുന്നെന്ന് ആരോപണ മുന്നയിച്ച രൂപ കര്‍ണാടക പൊലീസിന്റെ അഴിമതി വിരുദ്ധ വിഭാഗത്തിന് മൊഴി നല്‍കുമ്പോഴാണ് ദൃശ്യങ്ങള്‍ തെളിവുകളായി നല്‍കിയത്.

പൊലീസുകരുടെ സാമീപ്യത്തില്‍ തന്നെയാണ് ശശികല പ്രധാന കവാടത്തിലൂടെ നടന്നുവരുന്നത്. ശശികലയും ഇളവരശിയും അകത്ത് പ്രവേശിച്ചയുടന്‍ പൊലീസുകാര്‍ കവാടം അടക്കുന്നതും ദൃശ്യങ്ങളില്‍ വ്യക്തമാണ്.

നേരത്തെ ജയില്‍ ഡി.ജി.പിയടക്കം പലര്‍ക്കും രണ്ടു കോടി രൂപ കൈക്കൂലി നല്‍കി ജയിലില്‍ ശശികല പ്രത്യേക പരിഗണനയോടെയാണ് കഴിയുന്നതെന്ന് ആരോപണം ഉയര്‍ന്നിരുന്നു. ഇവ ചൂണ്ടിക്കാട്ടി ഇവര്‍ സര്‍ക്കാരിന് പരാതിയും നല്‍കിയിരുന്നു. എന്നാല്‍ ഇതിനു പിന്നാലെ ഇവരെ ജയില്‍ ചുമതലയില്‍ നിന്നും മാറ്റുകയാണുണ്ടായിരുന്നത്.

വീഡിയോ

Advertisement