എഡിറ്റര്‍
എഡിറ്റര്‍
ശശികലക്ക് പരോളില്ല; പതിനഞ്ച് ദിവസത്തേക്കുള്ള പരോള്‍ അപേക്ഷ ജയില്‍ അധികൃതര്‍ തള്ളി
എഡിറ്റര്‍
Tuesday 3rd October 2017 7:55pm


ബെംഗളൂരു: അനധികൃത സ്വത്ത് സമ്പാദന കേസില്‍ ജയിലില്‍ കഴിയുന്ന വി.കെ ശശികലയുടെ പരോള്‍ അപേക്ഷ ബംഗളൂരു ജയില്‍ അധികൃതര്‍ തള്ളി. കരള്‍ മാറ്റിവെക്കുന്നതിനായി ആശുപത്രിയില്‍ കഴിയുന്ന ഭര്‍ത്താവിനെ സന്ദര്‍ശിക്കുന്നതിന് പരോള്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് ശശികല കഴിഞ്ഞ ദിവസമായിരുന്നു അപേക്ഷ നല്‍കിയിരുന്നത്.

66.6 കോടി രൂപയുടെ അനധികൃത സ്വത്തുസമ്പാദനക്കേസില്‍ നാലു വര്‍ഷത്തെ തടവുശിക്ഷയ്ക്ക് വിധിക്കപ്പെട്ടതിനെ തുടര്‍ന്ന് ബംഗളൂരുവിലെ പാരപ്പന അഗ്രഹാര ജയിലിലാണ് ശശികലയിപ്പോള്‍.

ശശികലക്ക് ഇന്ന് ജാമ്യം ലഭിക്കുമെന്ന് കഴിഞ്ഞ ദിവസം എ.ഐ.എ.ഡി.എം.കെ ശശികല വിഭാഗം നേതാവ് ടി.ടി.വി ദിനകരന്‍ മാധ്യമങ്ങളോട് പറഞ്ഞിരുന്നു. 15 ദിവസത്തെ പരോളിനാണ് അപേക്ഷിച്ചിട്ടുള്ളതെന്നും എന്നാല്‍ എത്ര ദിവസത്തെ പരോള്‍ ലഭ്യമാകുമെന്ന കാര്യത്തില്‍ ഉറപ്പില്ലെന്നുമായിരുന്നു ദിനകരന്‍ മാധ്യമങ്ങളോട് പറഞ്ഞത്.

Advertisement