എഡിറ്റര്‍
എഡിറ്റര്‍
കണ്ണന്താനത്തിന്റെ പ്രവര്‍ത്തനങ്ങള്‍ ന്യൂനപക്ഷങ്ങള്‍ക്ക് വേണ്ടി മാത്രമാണെങ്കില്‍ എതിര്‍ത്തിരിക്കും: ശശികല
എഡിറ്റര്‍
Tuesday 12th September 2017 1:59pm

തിരുവനനന്തപുരം: കേന്ദ്രമന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനത്തിനെതിരെ ഹിന്ദുഐക്യവേദി നേതാവ് കെ.പി ശശികല. അല്‍ഫോണ്‍സ് കണ്ണന്താനത്തിന്റെ പ്രവര്‍ത്തനങ്ങള്‍ ന്യൂനപക്ഷത്തിന് വേണ്ടി മാത്രമാണെങ്കില്‍ ഹിന്ദു ഐക്യവേദി എതിര്‍ക്കുമെന്ന് ശശികല പറഞ്ഞു.

കണ്ണന്താനത്തിന്റെ പ്രവര്‍ത്തനങ്ങള്‍ ന്യൂനപക്ഷങ്ങള്‍ക്ക് വേണ്ടി മാത്രമാണെങ്കില്‍ ഒരു സംശയവും വേണ്ട ഹിന്ദുഐക്യവേദി അതിനെ എതിര്‍ത്തിരിക്കും. അഞ്ചുമന്ത്രി അല്ലെങ്കില്‍ ആറ് മന്ത്രിമാര്‍ അവരുടെ പ്രവര്‍ത്തനങ്ങള്‍ അവരുടെ സ്വന്തം മതത്തിന് വേണ്ടിയായാല്‍ അതിനെ എതിര്‍ക്കുക തന്നെ ചെയ്യും.


Dont Miss മോദി സര്‍ക്കാറിന്റെ ജനവിരുദ്ധ നയങ്ങള്‍ക്കെതിരെ വന്‍പ്രക്ഷോഭവുമായി രാജസ്ഥാനില്‍ സി.പി.ഐ.എമ്മിന്റെ കര്‍ഷക സംഘടന: റാലിയില്‍ അണിനിരന്നത് ഒരുലക്ഷത്തോളംപേര്‍


അബ്ദുള്‍ കലാം പ്രസിഡന്റായപ്പോള്‍ മുസ്‌ലിം പ്രസിഡന്റായേ മുസ്‌ലീം പ്രസിഡന്റായേ എന്ന് പറഞ്ഞ് ഒരു ഹൈന്ദവ സംഘടനകളും പുറത്തിറങ്ങിയിട്ടില്ല. കാരണം നിഷ്പക്ഷമായ നയം നടത്തുന്നവരുടെ പേരെന്തെന്നോ അവര്‍ മാമോദീസ മുങ്ങിയവരാണോ സുന്നത്ത് നടത്തിയവരാണോ എന്നൊന്നും വിഷയമല്ല. അവരുടെ പ്രവര്‍ത്തനമാണ് വിഷയം.

കണ്ണന്താനത്തില്‍ നിന്ന് ഞങ്ങള്‍ മതേതരമായ നീക്കം പ്രതീക്ഷിക്കുന്നു. നടക്കുമെന്ന് തന്നെയാണ് ഞങ്ങളുടെ വിശ്വാസം- ശശികല പറഞ്ഞു.

അതുപോലെ പറവൂര്‍ പ്രസംഗത്തിന്റെ പേരില്‍ കേസെടുക്കേണ്ടത് വിഡി സതീശനെതിരെയാണെന്നും വി.ഡി സതീശന്റേത് വോട്ടിന് വേണ്ടിയുള്ള നാടകമാണെന്നും ശശികല പ്രതികരിച്ചു.

Advertisement