എഡിറ്റര്‍
എഡിറ്റര്‍
റോഹിങ്ക്യകള്‍ പാകിസ്ഥാനിലേക്കോ ബംഗ്ലാദേശിലേക്കോ പോകട്ടെ: ശശികല
എഡിറ്റര്‍
Thursday 21st September 2017 10:59pm


കണ്ണൂര്‍: മ്യാന്‍മറില്‍ നിന്നും നാടുകടത്തപ്പെട്ട റോഹിങ്ക്യകള്‍ക്ക് ഇന്ത്യയില്‍ അഭയം നല്‍കരുതെന്നും അവര്‍ പാകിസ്ഥാനിലേക്കോ ബംഗ്ലാദേശിലേക്കോ പോകട്ടേയെന്നും ഹിന്ദു ഐക്യവേദി സംസ്ഥാന പ്രസിഡന്റ് കെ.പി. ശശികല.

ബുദ്ധമതവുമായി ഏറ്റുമുട്ടി അവരെ നശിപ്പിക്കാന്‍ ശ്രമിക്കുന്നവരെ ബുദ്ധമത സ്മാരകങ്ങള്‍ ഏറെയുള്ള ഇന്ത്യയില്‍ പ്രവേശിപ്പിക്കരുതെന്നും ശശികല പറഞ്ഞു. കണ്ണൂരില്‍ നടന്ന ഗണേശ സേവാസംഘം നടത്തിയ പ്രതിഷേധയോഗത്തില്‍ സംസാരിക്കുകയായിരുന്നു അവര്‍.


Read more:  ഹരിയാനയിലെ കര്‍ഷക യുവാവ് മുന്‍ഫൈദിനെ കൊന്നത് പൊലീസ്: വസ്തുതാന്വേഷണ റിപ്പോര്‍ട്ട് പുറത്ത്


ക്ഷേത്രങ്ങള്‍ വിശ്വാസികളുടേതാണെന്നും മതേതര സര്‍ക്കാര്‍ ഏറ്റെടുത്തു നടത്താന്‍ ക്ഷേത്രം മതേതര സ്ഥാപനമല്ലെന്നും ശശികല പറഞ്ഞു. ഗുരുവായൂര്‍ പാര്‍ഥസാരഥി ക്ഷേത്രത്തിലെ വിശ്വാസികളുടെ പ്രതിഷേധം ഇതിനു നിമിത്തമാകുമെന്നും ശശികല പറഞ്ഞു.

കണ്ണൂരില്‍ സംഘട്ടനമുണ്ടാക്കാനാണ് ശ്രീകൃഷ്ണജയന്തിദിനത്തില്‍ സി.പി.ഐ.എം ഘോഷയാത്ര നടത്തിയത്. നബിദിന ഘോഷയാത്രയ്‌ക്കോ കുരിശിന്റെ വഴിക്കോ ബദലായി ഘോഷയാത്ര നടത്താന്‍ സിപിഎമ്മിനു ധൈര്യമുണ്ടോയെന്നും ശശികല ചോദിച്ചു.

Advertisement