എഡിറ്റര്‍
എഡിറ്റര്‍
തിരുവനന്തപുരത്തിന്റെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ ശ്രമിക്കും: ശശി തരൂര്‍
എഡിറ്റര്‍
Monday 29th October 2012 2:33pm

തിരുവനന്തപുരം: തിരുവനന്തപുരത്തിന്റെ ചെറുതും വലുതുമായ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ താന്‍ ശ്രമിക്കുമെന്ന് കേന്ദ്രമന്ത്രിയായി വീണ്ടും നിയമിതനായ ശശി തരൂര്‍.

ദല്‍ഹിയില്‍ ഇന്നലെ സത്യപ്രതിജ്ഞയ്ക്ക് ശേഷം തിരുവനന്തപുരത്ത് എത്തിയ അദ്ദേഹം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു.

Ads By Google

മാനവവിഭവശേഷി വകുപ്പ് ലഭിച്ചതില്‍ സന്തോഷമുണ്‌ടെന്നും രാജ്യത്തിന് വേണ്ടി നല്ല കാര്യങ്ങള്‍ ചെയ്യാനുള്ള അവസരമാണിതെന്നും തരൂര്‍ പറഞ്ഞു.

തിരുവനന്തപുരം തനിക്ക് നല്‍കുന്ന സ്‌നേഹം ഹൃദയത്തില്‍ തട്ടുന്നതാണെന്നും തനിക്ക് ഏറെ ആവേശം നല്‍കുന്നതാണെന്നും ശശി തരൂര്‍ പറഞ്ഞു.

പാപം ചെയ്യാതെ ക്രൂശിക്കപ്പെട്ട ആളാണ് താന്‍. തന്റെ മനസിലുണ്ടായിരുന്ന മുറിവ് ഇതോടെ ഉണങ്ങിയതായും ശശി തരൂര്‍ പറഞ്ഞു. 55 കോടി ഇന്ത്യക്കാര്‍ 25 വയസില്‍ താഴെയുള്ളവരാണ്.

ഇവരുടെ വിദ്യാഭ്യാസവും പരിശീലനവും മാനവവിഭവശേഷി മന്ത്രാലയത്തിന് കീഴിലാണെന്നും ഇക്കാര്യങ്ങളൊക്കെ ആത്മവിശ്വാസത്തോടെയും ധൈര്യത്തോടെയും നിര്‍വഹിക്കാന്‍ കഴിയുമെന്നാണ് വിശ്വാസമെന്നും ശശി തരൂര്‍ പറഞ്ഞു.

Advertisement