എഡിറ്റര്‍
എഡിറ്റര്‍
നരേന്ദ്ര മോഡിയെ പിന്തുണച്ച് ശശി തരൂര്‍
എഡിറ്റര്‍
Wednesday 6th March 2013 1:10pm

ന്യൂദല്‍ഹി: ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്രമോഡിയെ പിന്തുണച്ച് കേന്ദ്രമന്ത്രി ശശി തരൂര്‍. പ്രസംഗിക്കാന്‍ ക്ഷണിച്ചിട്ട് അവസാനനിമിഷം ഒഴിവാക്കിയ യു.എസ് നടപടിയെയാണ് ശശി തരൂര്‍ അപലപിച്ചത്.

Ads By Google

അമേരിക്കയിലെ വാര്‍ട്ടണ്‍ ബിസിനസ് സ്‌കൂളില്‍ പ്രസംഗിക്കാന്‍ ക്ഷണിച്ച ശേഷം അവസാന നിമിഷം മോഡിയെ ഒഴിവാക്കിയ സംഭവത്തിലാണ് അദ്ദേഹത്തെ പിന്തുണച്ച് തരൂര്‍ രംഗത്തെത്തിയത്.

വാര്‍ട്ടണ്‍ ബിസിനസ് സ്‌കൂള്‍ അധികൃതരുടെ നടപടി നിര്‍ഭാഗ്യകരമായിപ്പോയെന്ന് തരൂര്‍ പറഞ്ഞു. പ്രസംഗിക്കാന്‍ ക്ഷണിച്ച ശേഷം മോഡിയെ ഒഴിവാക്കിയത് ശരിയല്ലെന്ന് തരൂര്‍ പറഞ്ഞു.

ക്ഷണിച്ച സാഹചര്യത്തില്‍ അദ്ദേഹത്തിന്റെ വാക്കുകള്‍ കേള്‍ക്കാന്‍ സംഘാടകര്‍ ബാധ്യസ്ഥരാണെന്നും എന്നാല്‍ തന്റെ വ്യക്തിപരമായ അഭിപ്രായമാണിതെന്നും പാര്‍ട്ടിയുടെയോ സര്‍ക്കാരിന്റെയോ അഭിപ്രായമല്ലെന്നും ശശി തരൂര്‍ പറഞ്ഞു.

Advertisement