എഡിറ്റര്‍
എഡിറ്റര്‍
ദേശീയ ഗാന വിവാദം: അബദ്ധത്തില്‍ പറ്റിയതാണെന്ന് തരൂര്‍
എഡിറ്റര്‍
Monday 11th March 2013 12:38am

തിരുവനന്തപുരം: ദേശീയ ഗാനം ആലപിക്കുമ്പോള്‍ നെഞ്ചില്‍ കൈവയ്ക്കാന്‍ പറഞ്ഞത് അബദ്ധത്തില്‍ സംഭവിച്ചുപോയതാണെന്ന് കേന്ദ്ര മന്ത്രി ശശി തരൂര്‍. ഇതില്‍ താന്‍ ഖേദം പ്രകടിപ്പിക്കുന്നെന്നും തരൂര്‍ പറഞ്ഞു.

Ads By Google

സംഭവത്തില്‍ താന്‍ ഖേദം പ്രകടിപ്പിക്കുന്നുവെന്നും വിവാദം അവസാനിപ്പിക്കണമെന്നും തരൂര്‍ പ്രസ്താവനയില്‍ പറഞ്ഞു.

കേസില്‍ തരൂരിനെതിരെ വിചാരണ തുടരണമെന്ന് ഹൈക്കോടതി ഉത്തരവിട്ടിരുന്നു. കീഴ്‌ക്കോടതി ഉത്തരവിനെ ചോദ്യംചെയ്ത് തരൂര്‍ നല്‍കിയ ഹരജിയിലായിരുന്നു കോടതി  ഉത്തരവ്.

2008 ഡിസംബര്‍ 16ന് കൊച്ചിയിലെ ഒരു സ്വകാര്യ ഹോട്ടലില്‍ നടന്ന ചടങ്ങിനിടെ ദേശീയഗാനം ആലപിക്കുന്നതിനിടെ തരൂര്‍ അത് തടസ്സപ്പെടുത്തിയെന്നാണ് കേസ്.

ജനഗണമന ആലപിച്ചപ്പോള്‍ ശശി തരൂര്‍ അനാദരവ് കാണിച്ചെന്ന് ഹ്യൂമന്‍ റൈറ്റ്‌സ് പ്രൊട്ടക്ഷന്‍ സെന്റര്‍ ജനറല്‍ സെക്രട്ടറി ജോയ് കൈതാരമാണ് ഹരജി നല്‍കിയത്. ദേശീയ ഗാനം ആലപിച്ചപ്പോള്‍ കൈ നെഞ്ചോട് ചേര്‍ത്തുവെന്നായിരുന്നു പരാതി.

സദസ്സിലുള്ളവരോടും ഇങ്ങനെ ചെയ്യാന്‍ ആവശ്യപ്പെട്ടു. ഇത് അമേരിക്കന്‍ രീതിയാണെന്നും ഇന്ത്യന്‍ രീതിയല്ലെന്നും ഹരജിക്കാരന്‍ ചൂണ്ടിക്കാട്ടി.

Advertisement